തിരയുക

ഫ്രത്തേർണ ദോമൂസ് സക്രൊഫാനൊ ഫ്രത്തേർണ ദോമൂസ് സക്രൊഫാനൊ 

ഇടവക വൈദികരുടെ അന്താരാഷ്ട്ര സമ്മേളനം റോമിൽ!

ഏപ്രിൽ 29-മെയ് 2 വരെ റോമിൻറെ പ്രാന്തത്തിലുള്ള സക്രൊഫാനൊയിൽ ഇടവക വൈദികരുടെ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കപ്പെടുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇടവകജീവിതത്തിലെ സിനഡാത്മക സഭാനുഭവങ്ങൾ പങ്കുവയ്ക്കുന്നതിന് ഇടവകവൈദികരുടെ ഒരു രാജ്യാന്തര സമ്മേളനം റോമിൽ നടക്കും.

ഏപ്രിൽ 29-മെയ് 2 വരെ റോമിൻറെ പ്രാന്തത്തിലുള്ള സക്രൊഫാനൊയിൽ, “ഫത്തേർണ ദോമൂസിൽ” ആണ് ഈ സമ്മേളനം അരങ്ങേറുക.

സമാപനദിനമായ മെയ് 2-ന് സമ്മേളന വേദി വത്തിക്കാനിലായിരിക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്നവർ അന്ന് ഫ്രാൻസീസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തുകയും സംഭാഷണത്തിലേർപ്പെടുകയും ചെയ്യും.

വൈദികർക്കായും പൗരസ്ത്യസഭകൾക്കായും സുവിശേഷവത്ക്കരണത്തിനായുമുള്ള വിഭാഗങ്ങളുടെ സഹകരണത്തോടെ സിനഡിൻറെ പൊതുകാര്യാലമാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. “ഇടവകവൈദികർ സിനഡിനു വേണ്ടി” എന്ന പ്രമേയമാണ് സമ്മേളനം സ്വീകരിച്ചിരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 April 2024, 12:25