തിരയുക

പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ 

അപ്പസ്തോലികയാത്രയുടെ നല്ല ഫലങ്ങൾക്കായി പ്രാർത്ഥിക്കുക

ബുദാപെസ്റ്റ്, സ്ലൊവാക്കിയ എന്നിവിടങ്ങളിലേക്ക് സെപ്റ്റംബർ മാസം 12 മുതൽ 15 വരെ നടത്തിയ മുപ്പത്തിനാലാമത് അപ്പസ്തോലികയാത്രയുടെ നല്ല ഫലങ്ങൾക്കായി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ബുദാപെസ്റ്റിലും സ്ലൊവാക്കിയയിലും തന്റെ അപ്പസ്തോലികയാത്രയിലൂടെ വിതയ്ക്കപ്പെട്ട വിത്തുകൾ അവിടങ്ങളിലുള്ള ദൈവജനത്തിന് നല്ല ഫലങ്ങൾ നൽകട്ടെ എന്ന് പരിശുദ്ധാത്മാവിനോട് നമുക്കൊരുമിച്ച് പ്രാർത്ഥിക്കാമെന്ന് ഫ്രാൻസിസ് പാപ്പാ.

സെപ്റ്റംബർ 22-ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ്, കത്തോലിക്കാ സഭയുടെ തലവനും, പത്രോസിന്റെ പിൻഗാമിയുമെന്ന നിലയിൽ, ഹംഗറിയിൽ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യസമ്മേളനത്തിൽ പങ്കെടുക്കാനും, സ്ലൊവാക്കിയയിലെ സഭയെ സന്ദർശിക്കാനുമായി താൻ നടത്തിയ യാത്രയുടെ നല്ല ഫലങ്ങൾക്കായി പ്രാർത്ഥിക്കാൻ പാപ്പാ ആവശ്യപ്പെട്ടത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: Let us #PrayTogether, asking the Holy Spirit that the seeds sown during the #ApostolicJourney to #Budapest and #Slovakia might bear good fruit in the People of God.

IT: #PreghiamoInsieme chiedendo allo Spirito Santo che i semi sparsi durante il #ViaggioApostolico a #Budapest e in #Slovacchia portino buoni frutti nel Popolo di Dio.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 September 2021, 15:00