തിരയുക

ഉയരുന്ന ചൂടും നമ്മുടെ ഉത്തരവാദിത്വവും ഉയരുന്ന ചൂടും നമ്മുടെ ഉത്തരവാദിത്വവും 

ആഗോളതാപനത്തിന് ഉത്തരം നൽകണം: ഫ്രാൻസിസ് പാപ്പാ

ആഗോളതാപനത്തിനമെന്ന പ്രതിഭാസത്തിനുമുന്നിൽ വ്യക്തമായ ഉത്തരം നൽകേണ്ടത് നമ്മുടെ ധാർമ്മികമായ ഉത്തരവാദിത്വമെന്ന് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ആഗോളതാപനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് മുന്നിൽ വ്യക്തവും പ്രായോഗികവുമായ ഉത്തരങ്ങൾ നൽകേണ്ടതും, അവയ്ക്ക് പ്രായോഗികമായ പ്രവർത്തനങ്ങളിലൂടെ പരിഹാരം കണ്ടെത്തേണ്ടതും എല്ലാരുടെയും ഉത്തരവാദിത്വമാണെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ആഗോളതാപനത്തിനെതിരെ ക്രിയാത്മകമായി പ്രവർത്തിച്ചില്ലെങ്കിൽ ഈ മഹാവിപത്തിന്റെ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്നും, അവ തികച്ചും ദുർബലരായ പാവപ്പെട്ട മനുഷ്യരായിരിക്കും നേരിടേണ്ടിവരുന്നതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

സൃഷ്ടിയുടെ സമയം (#SeasonOfCreation) എന്ന ഹാഷ്‌ടാഗോടുകൂടി ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് പാപ്പാ ആഗോളതാപനത്തിന്റെ ദൂഷ്യഫലങ്ങൾക്കെതിരെ പ്രവർത്തിക്കാൻ എല്ലാവരെയും ക്ഷണിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: To respond concretely to the serious phenomenon of global warming is a moral imperative. Lack of action will have secondary effects, especially on the poorest, who are also the most vulnerable. #SeasonOfCreation

IT: Dare risposte concrete al grave fenomeno del riscaldamento globale è un imperativo morale. La mancanza di azione avrà effetti secondari, specialmente tra i più poveri, che sono anche i più vulnerabili. #TempodelCreato

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 September 2021, 16:23