തിരയുക

പങ്കുവയ്ക്കൽ പങ്കുവയ്ക്കൽ  (Copyright: Stefano Buttafoco Arti Fotografiche)

പാപ്പാ: സജീവ അപ്പമായ യേശു നമ്മുടെ കാഠിന്യമകറ്റട്ടെ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ജീവനുള്ള അപ്പമായ യേശു പങ്കുവയ്ക്കുന്നതിന് സന്നദ്ധതയുള്ളവരായി നമ്മെ മാറ്റട്ടെയെന്ന് പാപ്പാ.

ഈ ചൊവ്വാഴ്‌ച (17/05/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ,  ഇതു പറഞ്ഞിരിക്കുന്നത്.

“ജീവനുള്ള അപ്പമായ യേശു നമ്മുടെ അടച്ചുപൂട്ടലുകളെ ഇല്ലാതാക്കുകയും പങ്കുവയ്ക്കുന്നതിന് നമ്മെ തുറവുള്ളവരാക്കുകയും, നമ്മുടെ കാഠിന്യം നീക്കുകയും ഉൾവലിയലിൽ നിന്ന് നമ്മെ സൗഖ്യമാക്കുകയും ചെയ്യട്ടെ; നമ്മെ എവിടേക്കാനയിക്കാൻ അവൻ ആഗ്രഹിക്കുവോ അവിടേക്ക് അവനെ അനുഗമിക്കാൻ നമുക്ക് പ്രചോദനമേകുകയും ചെയ്യട്ടെ”  എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Lasciamo che Gesù Pane vivo risani le nostre chiusure e ci apra alla condivisione, ci guarisca dalle rigidità e dal ripiegamento su noi stessi; ci ispiri a seguirlo dove Lui vuole condurci.

EN: Let us allow Jesus the Living Bread to heal us of our self-absorption. May he open our hearts to sharing, heal us from rigidity and turning in on ourselves, and inspire us to follow him wherever he wants to lead us.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 May 2022, 13:40