തിരയുക

പൊതുകൂടിക്കാഴ്ചാവേളയിൽ ഒരു കുഞ്ഞിനെ തലോടുന്ന പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഒരു കുഞ്ഞിനെ തലോടുന്ന പാപ്പാ  (VATICAN MEDIA Divisione Foto)

ക്രൈസ്തവസാക്ഷ്യം നൽകുവാൻ പരിശ്രമിക്കുക: ഫ്രാൻസിസ് പാപ്പാ

അനുദിനജീവിതത്തിൽ സാക്ഷ്യം നൽകുന്നതുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ബുദ്ധിമുട്ടുകൾക്കിടയിലും ദൈവത്തിന് സാക്ഷ്യം നൽകുവാൻ ആഗ്രഹിക്കുന്ന ഒരു ഹൃദയം നൽകുവാനായി ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാമെന്ന് ഫ്രാൻസിസ് പാപ്പാ. നമ്മുടെ അനുദിനജീവിതത്തിൽ സാക്ഷ്യം നൽകുന്നത് നമ്മുടെ അവകാശം മാത്രമല്ല, കടമകൂടിയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. ജനുവരി 18-ന് നൽകിയ ട്വിറ്റർ സന്ദേശത്തിലൂടെയാണ് ക്രൈസ്തവസാക്ഷ്യം നൽകുന്നതിൽ നമുക്കുള്ള കടമയെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.

പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയായിരുന്നു: "സാക്ഷ്യം നൽകുവാനായി ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും, വെല്ലുവിളികൾ ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു ഇടയഹൃദയം നമുക്ക് നൽകുവാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. നമുക്ക് ഭരമേല്പിക്കപ്പെട്ടവരിലേക്കും, നാം നമ്മുടെ അനുദിനജീവിതത്തിൽ കണ്ടുമുട്ടുന്നവരിലേക്കും ദൈവവചനം എത്തിക്കുക എന്നത് നമ്മുടെ കർത്തവ്യം മാത്രമല്ല, നമ്മുടെ കടമ കൂടിയാണ്."

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: Let us pray to God so that he might grant us a pastoral heart that suffers and takes risks in bearing witness. It is not only a burden, but also a duty, to bring the Word of God to those who have been entrusted to us and to those whom we meet in our daily lives.

IT: Preghiamo Dio affinché ci doni un cuore pastorale, che soffre e rischia per dare testimonianza. Non è solo un onore, ma anche un dovere portare la Parola di Dio a coloro che ci sono stati affidati e a quanti incontriamo nella vita quotidiana.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 January 2023, 18:21