തിരയുക

ഫ്രാൻസിസ് പാപ്പാ സാമൂഹിക സേവനത്തിന്റെ സഹോദരിമാരുടെ സമൂഹാംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ ഫ്രാൻസിസ് പാപ്പാ സാമൂഹിക സേവനത്തിന്റെ സഹോദരിമാരുടെ സമൂഹാംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ  (Vatican Media)

ആത്മാവിന്റെ വരങ്ങൾ അനശ്വരമാണ്: ഫ്രാൻസിസ് പാപ്പാ

സാമൂഹിക സേവനത്തിന്റെ സഹോദരിമാർ (Sisters of Social Service) എന്ന സന്യാസസമൂഹത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് സമൂഹ അംഗങ്ങളുമായി ജനുവരി ഇരുപതാം തീയതി ഫ്രാൻസിസ് പാപ്പാ നടത്തിയ കൂടിക്കാഴ്ച്ചയിൽ അവർ ചെയ്യുന്ന സാമൂഹിക സേവനങ്ങൾക്ക് നന്ദി പറഞ്ഞു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ജനുവരി ഇരുപതാം തീയതി വത്തിക്കാനിൽ വച്ച് സാമൂഹിക സേവനത്തിന്റെ സഹോദരിമാർ (Sisters of Social Service) അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച നടത്തി.സഭാസ്ഥാപനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന സന്ദർഭത്തിൽ പാപ്പാ സഭ സ്ഥാപിച്ച മാർഗരറ്റ് സ്ലാക്തയുടെ ജീവിത മാതൃക എടുത്തു പറഞ്ഞു.

ജൂതന്മാരെ കൂട്ടക്കൊല ചെയ്യുന്ന കാലഘട്ടത്തിൽ അവരെ സംരക്ഷിക്കുവാൻ സ്വന്തം ജീവൻ പോലും പണയം വച്ചുകൊണ്ട് നടത്തിയ സാഹസികമായ, വിശ്വാസാധിഷ്ഠിതമായ ത്യാഗങ്ങൾ പാപ്പാ ചൂണ്ടിക്കാട്ടി. ഇതിനെല്ലാം അടിസ്ഥാനമായി പാപ്പാ എടുത്തുകാട്ടിയത് പരിശുദ്ധാത്മാവിൽ നാമോരോരുത്തരും സ്വീകരിക്കുന്ന നവജീവനും, ശക്തിയുമാണ്.കാരണം ആത്മാവിന്റെ വരദാനങ്ങൾ മനുഷ്യരിൽ നിന്നും വ്യത്യസ്തമായി, എന്നും നിലനിൽക്കുന്നതാണെന്ന സത്യവും പാപ്പാ അടിവരയിട്ടുപറഞ്ഞു.

ദൈവോന്മുഖമായ ഈ ജീവിതമാണ് സത്യത്തിനു വേണ്ടി സന്തോഷപൂർവം രക്തസാക്ഷിത്വം വരിക്കാൻ പോലും അവളെ ഒരുക്കിയതെന്നും പാപ്പാ എടുത്തു പറഞ്ഞു. സാമൂഹികമായ വെല്ലുവിളികൾ നേരിടുന്ന ഈ ലോകത്തിൽ മാർഗരറ്റ് സ്ലാക്ത ചൂണ്ടിക്കാണിക്കുന്ന സഹാനുഭൂതിയുടെയും, പരോപകാരത്തിന്റെയും മാതൃകാപരമായ ജീവിതം നയിക്കുവാൻ സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

സ്വന്തം ജീവിതം നൽകുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന് പഠിപ്പിച്ച ക്രിസ്തുവിന്റെ വാക്കുകൾ നമുക്ക് മുൻപിൽ ഒരു ചോദ്യചിഹ്നമായി സഭയും,പരിശുദ്ധാത്മാവും, സഭാസ്ഥാപകയും ജീവിത മാതൃകയ്ക്കായി അവശേഷിപ്പിക്കുന്നുവെന്നും പാപ്പാ സൂചിപ്പിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 January 2023, 21:08