തിരയുക

2022-ലെ തിരുവചനത്തിന്റെ ഞായറിൽ വിശുദ്ധബലി മധ്യേ പാപ്പാ 2022-ലെ തിരുവചനത്തിന്റെ ഞായറിൽ വിശുദ്ധബലി മധ്യേ പാപ്പാ   (Vatican Media)

പ്രാർത്ഥനയിലൂടെ ദൈവവചനം നമ്മിൽ പ്രവേശിക്കുന്നു: ഫ്രാൻസിസ് പാപ്പാ

ദൈനംദിനജീവിതത്തിൽ പ്രാർത്ഥനയിലൂടെ നമ്മുടെ ഉള്ളിൽ വസിക്കുന്ന ദൈവവചനം എപ്രകാരം നമ്മിൽ ഫലം പുറപ്പെടുവിക്കുന്നു എന്നതിനെ സംബന്ധിച്ച ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ദൈവവചനം നമ്മുടെ ഉള്ളിൽ പ്രവേശിച്ചുകൊണ്ട് നമ്മെ ദുഷ്ടശക്തികളിൽ നിന്നും സംരക്ഷിക്കുന്നു.ഒപ്പം നമ്മുടെ ദൈനംദിനജീവിതത്തിലെ സകലപ്രവർത്തനങ്ങളിലും നമുക്ക് താങ്ങായും തണലായും ഈ ദൈവവചനസാന്നിധ്യം നമ്മിൽ നിലനിൽക്കുന്നു. ഇപ്രകാരം ദൈവവചനം നമ്മുടെ ഉള്ളിൽ വസിക്കണമെങ്കിൽ പ്രാർത്ഥനകൂടിയേ തീരൂ.ജനുവരി പത്തൊൻപതാം തീയതി ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.

ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

“പ്രാർത്ഥനയിലൂടെ, ദൈവവചനം നമ്മിൽ വസിക്കുന്നു, നാം അതിൽ ജീവിക്കുന്നു. അത് നല്ല ഉദ്ദേശ്യങ്ങളെ പ്രചോദിപ്പിക്കുന്നു, പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു, നമുക്ക് ശക്തിയും,ശാന്തതയും നൽകുന്നു. ആശയക്കുഴപ്പത്തിന്റെ ദിവസങ്ങളിൽ, ദുഷ്ടന്റെ ആക്രമണങ്ങളിൽ നിന്ന് ഹൃദയത്തെ സംരക്ഷിക്കുന്ന വിശ്വാസത്തിന്റെയും, സ്നേഹത്തിന്റെയും ഒരു  അഭയകേന്ദ്രം അത് ഹൃദയത്തിന് ഉറപ്പുനൽകുന്നു.”

സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന മാർപാപ്പയുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും മാർപ്പാപ്പയുടേതാണ്. കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.

IT: Attraverso la #preghiera, la #ParoladiDio viene ad abitare in noi e noi abitiamo in essa. Ci ispira buoni propositi, sostiene l’azione, ci dà forza e serenità. Nelle giornate confuse, assicura al cuore un nucleo di fiducia e di amore che lo protegge dagli attacchi del maligno.

EN: Through #prayer, the #WordofGod comes to abide in us and we abide in it. The Word inspires good intentions, sustains action. It gives us strength and serenity. When we are confused, it grounds the heart in confidence and in a love that protects it from the attacks of the evil one.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 January 2023, 21:36