തിരയുക

2020-ലെ തിരുവചനത്തിന്റെ ഞായറിൽ ബൈബിൾ സമ്മാനിക്കുന്ന പാപ്പാ 2020-ലെ തിരുവചനത്തിന്റെ ഞായറിൽ ബൈബിൾ സമ്മാനിക്കുന്ന പാപ്പാ   (Vatican Media)

സഹോദരങ്ങളെ കണ്ടുമുട്ടുവാൻ വചനം നമ്മെ സഹായിക്കുന്നു: ഫ്രാൻസിസ് പാപ്പാ

സഹോദരങ്ങളെ കണ്ടുമുട്ടുവാനുള്ള നമ്മുടെ ഉത്തരവാദിത്വം എടുത്തുപറയുന്ന ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ദൈവികമായ ഒരു ഉത്തരവാദിത്വമാണ് സഹോദരങ്ങളെ കണ്ടുമുട്ടുവാനുള്ള നമ്മുടെ വിളിയെന്ന് ഫ്രാൻസിസ് പാപ്പാ. അതിന് നാം നമ്മെ തളച്ചിടുന്ന അഹത്തിൽനിന്നും ദൈവികശക്തിയാൽ പുറത്തുകടക്കണമെന്നും അതിനായി നമ്മെ സഹായിക്കുന്നതാണ് ദൈവവചനമെന്നും പാപ്പാ ജനുവരി ഇരുപതാം തീയതി കുറിച്ച ട്വിറ്റർ സന്ദേശത്തിൽ എടുത്തു പറയുന്നു.

പാപ്പാ നൽകിയ ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

“ദൈവത്തിന്റെ വിമോചന സ്നേഹത്തിലൂന്നിയ സൗമ്യമായ ശക്തിയോടെ നമ്മുടെ സഹോദരങ്ങളെ കണ്ടുമുട്ടാനുള്ള യാത്രയിൽ നമ്മുടെ അഹത്തിൽ നിന്നും പുറത്തുകടക്കുവാൻ വചനം നമ്മെ ശക്തിപ്പെടുത്തുന്നു.”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍,സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: La Parola ci spinge fuori da noi stessi per metterci in cammino incontro ai fratelli con la sola forza mite dell’amore liberante di Dio.

EN: God’s word pushes us to go out of ourselves so as to encounter our brothers and sisters solely with the gentle power of God’s liberating love.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 January 2023, 21:42