തിരയുക

സ്വർലോക രാജ്ഞി ആനന്ദിച്ചാലും എന്ന പ്രാർത്ഥന സന്ദേശത്തിനിടെ പാപ്പാ സ്വർലോക രാജ്ഞി ആനന്ദിച്ചാലും എന്ന പ്രാർത്ഥന സന്ദേശത്തിനിടെ പാപ്പാ   (VATICAN MEDIA Divisione Foto)

മോച്ച ചുഴലിക്കാറ്റ് ബാധിതരായ സമൂഹങ്ങൾക്ക് ഐക്യദാർഢ്യം അഭ്യർത്ഥിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ

ബംഗാൾ ഉൾക്കടലിൽ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റ് മ്യാന്മറിനും ബംഗ്ലാദേശിനും ഇടയിലുള്ള പ്രദേശങ്ങളിൽ മരണവും നാശവും വിതച്ച സാഹചര്യത്തിൽ അവിടെ താമസിക്കുന്ന ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കാൻ സൗകര്യം ഒരുക്കണമെന്ന് ഫ്രാൻസിസ് പാപ്പാ അധികാരികളോടു അഭ്യർത്ഥിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

മ്യാന്മറിൽ നടന്ന അക്രമത്തിൽ നിന്ന് പലായനം ചെയ്ത് അപകടകരമായ സാഹചര്യങ്ങളിൽ ബംഗ്ലാദേശിൽ എത്തുന്ന നിരവധി രോഹിങ്ക്യൻ അഭയാർത്ഥികൾക്ക് പുറമെ എട്ട് ലക്ഷത്തിലധികം ആളുകൾക്ക് സഹായം ആവശ്യമാണെന്ന് ഞായറാഴ്ച സ്വർലോക രാജ്ഞി ആനന്ദിച്ചാലും എന്ന പ്രാർത്ഥന സന്ദേശത്തിനിടെ പാപ്പാ അഭ്യർത്ഥിച്ചു.

മരണവും നാശവും

മെയ് 14ന് ബംഗ്ലാദേശിലെ കോക്സ് ബസാറിനും മ്യാൻമറിലെ ക്യാപ്യു  ടൗൺഷിപ്പിനും ഇടയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 41 പേർ വധിക്കപ്പെടുകയും 700 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  മ്യാന്മറിലെ 5.4  ദശലക്ഷം ജനങ്ങളെ ഇത് ബാധിച്ചിട്ടുണ്ടെന്നും 3.2 ദശലക്ഷം പേർക്ക് മാനുഷിക സഹായം ആവശ്യമാണെന്നും OCHA റിപ്പോർട്ട് കണക്കാക്കുന്നു. ബംഗ്ലാദേശിൽ ചുഴലിക്കാറ്റ് ഏകദേശം 2.3 ദശലക്ഷം ആളുകളെ ബാധിക്കുകയും പന്ത്രണ്ടായിരത്തോളം വീടുകൾ നശിപ്പിക്കുകയും ചെയ്തു. മുൻപേ തന്നെയുണ്ടായിരുന്ന ആവശ്യങ്ങളുടെ ഉയർന്ന അളവ് അർത്ഥമാക്കുന്നത് ക്യാമ്പുകളിൽ താമസിക്കുന്ന രോഹിങ്ക്യൻ അഭയാർത്ഥികളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് എന്നാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 May 2023, 16:15