തിരയുക

കരുണയുടെ ഈശോയും, മാതാവും. കരുണയുടെ ഈശോയും, മാതാവും. 

ക്യാൻസർ ബാധിച്ച പോളിഷ് കുട്ടികളോടു ദൈവം നിങ്ങളെ സ്നേഹിക്കുന്നുവെന്ന് പാപ്പാ

അർബുദബാധിതരായ ഒരു കൂട്ടം പോളിഷ് കുട്ടികളുമായി ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ കൂടി കാഴ്ച നടത്തി. യേശുവും, പരിശുദ്ധ മറിയവും എപ്പോഴും അവരുടെ ചാരത്തുണ്ടെന്ന് അവരെ ഓർമ്മിപ്പിക്കുകയും ചെയ്തു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“നമുക്ക് പ്രത്യാശ നൽകാൻ യേശു എപ്പോഴും നമ്മുടെ അരികിലുണ്ട്. എല്ലായ്പ്പോഴുമുണ്ട് രോഗത്തിന്റെ നിമിഷങ്ങളിലും, ഏറ്റവും വേദനാജനകമായ നിമിഷങ്ങളിലും ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിൽ പോലും കർത്താവ് അവിടെയുണ്ട്. പാപ്പാ കുട്ടികളെ നോക്കി പറഞ്ഞു. ക്യാൻസറിനെതിരെ പോരാടുന്ന 53 പോളിഷ് കുട്ടികളെ തിങ്കളാഴ്ച വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ അവരുടെ നേരെ ഫ്രാൻസിസ് പാപ്പാ ഉരുവിട്ട  ഈ വാക്കുകൾ അവർക്ക് പ്രോത്സാഹനവും പിന്തുണയും നൽകി.

യേശു നിങ്ങളെ സ്നേഹിക്കുന്നു; നിങ്ങളുടെ സാക്ഷ്യം ആവശ്യമാണ്

പോൾ ആറാമൻ ഹാളിൽ പോളണ്ടിൽ നിന്നെത്തിയ അർബുദം ബാധിച്ച 53 കുട്ടികളെ സ്വാഗതം ചെയ്ത പാപ്പാ രോഗത്തോടൊപ്പം ജീവിക്കുന്നതിനും, അതിജീവിക്കുന്നതിനുമുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് പാപ്പാ പങ്കുവച്ചു. “ജീവിതത്തിൽ എത്രയോ പ്രാവശ്യം മുന്നോട്ടുപോകാനുള്ള ശക്തിയില്ലാത്ത അവസ്ഥയിൽ നാം നമ്മെ തന്നെ  സ്വയം കാണുന്നു. പക്ഷേ","യേശു എപ്പോഴും സമീപത്തുണ്ട്, അവൻ നിങ്ങളോടു പറയുന്നു: 'പോകുക, മുന്നോട്ട് പോകുക! ഞാൻ നിങ്ങളോടൊപ്പമുണ്ട്.''പാപ്പാ പറഞ്ഞു. സഭയിലും ലോകത്തും ദൈവസ്നേഹത്തിന്റെ അപ്പോസ്തലന്മാരാകാൻ ഫ്രാൻസിസ് പാപ്പാ അവരെ പ്രോത്സാഹിപ്പിച്ചു. “ഈ സാക്ഷ്യത്തിനായി യേശുവിന് നിങ്ങളെയും ആവശ്യമുണ്ട്” എന്ന് പറഞ്ഞു.

ഉപസംഹാരമായി, നാം ഒറ്റയ്ക്കാണെന്ന് തോന്നുകയും ഉപേക്ഷിക്കപ്പെട്ടതായി തോന്നുകയും ചെയ്യുമ്പോൾ, പരിശുദ്ധ കന്യക മറിയം എപ്പോഴും നമ്മോടു അടുത്തിരിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു, പ്രത്യേകിച്ചും രോഗത്തിന്റെ ഭാരം അതിന്റെ എല്ലാ പ്രശ്‌നങ്ങളോടും കൂടി നാം വഹിക്കുമ്പോൾ അമ്മ കൂടെയുണ്ടെന്ന് പാപ്പാ വെളിപ്പെടുത്തി. "പരിശുദ്ധ മറിയം അവളുടെ മാതൃ ആർദ്രതയോടെ" എപ്പോഴും നമ്മുടെ സമീപത്താണ്, പാപ്പാ പറഞ്ഞു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 May 2023, 16:20