തിരയുക

ചുഴലിക്കാറ്റിൽ നാശം അനുഭവിക്കുന്ന ജനങ്ങൾക് ചുഴലിക്കാറ്റിൽ നാശം അനുഭവിക്കുന്ന ജനങ്ങൾക്  (Copyright © Partners Relief & Development)

പാപ്പാ : ചുഴലിക്കാറ്റിൽ നാശം അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം

ഫ്രാൻസിസ് പാപ്പയുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

"മ്യാന്മറിനും ബംഗ്ലാദേശിനും ഇടയിലുള്ള അതിർത്തിയിലെ ചുഴലിക്കാറ്റിൽ നാശം അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. മാനുഷിക സഹായങ്ങൾ എത്തിക്കുവാനുള്ള സഹായം സജ്ജമാക്കുമെന്ന്  ഞാൻ പ്രതീക്ഷിക്കുകയും ഐക്യദാർഢ്യത്തിന്റെ മനസ്സോടെ നമ്മുടെ ഈ സഹോദരീ സഹോദരന്മാരെ സഹായിക്കാൻ ഞാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.”

മെയ് ഇരുപത്തിയെട്ടാം തീയതി  ഇറ്റാലിയൻ, ഇംഗ്ലീഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ എന്നീ ഭാഷകളിൽ  പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവെച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 May 2023, 16:09