തിരയുക

അന്തരിച്ച മുൻ ഇറ്റാലിയൻ പ്രസിഡണ്ട് ജോർജ്ജോ നപ്പോളിത്തനോ ഫ്രാൻസിസ് പാപ്പാ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അന്തരിച്ച മുൻ ഇറ്റാലിയൻ പ്രസിഡണ്ട് ജോർജ്ജോ നപ്പോളിത്തനോ ഫ്രാൻസിസ് പാപ്പാ ആദരാഞ്ജലികൾ അർപ്പിക്കുന്നു.  (ANSA)

അന്തരിച്ച മുൻ ഇറ്റാലിയൻ പ്രസിഡണ്ട് ജോർജ്ജോ നപ്പോളിത്തനോയ്ക്ക് ഫ്രാൻസിസ് പാപ്പായുടെ ആദരാഞ്ജലികൾ

ഇരുപത്തിരണ്ടാം തിയതി വെള്ളിയാഴ്ച നിര്യാതനായ മുൻ ഇറ്റാലിയൻ പ്രസിഡണ്ട് ജോർജ്ജോ നപ്പോളിത്താനോയ്ക്ക് ആദരവ് പ്രകടിപ്പിക്കാനായി ഇന്നലെ ഞായറാഴ്ച്ച സെപ്റ്റംബർ 24 ആം തിയതി ഉച്ചതിരിഞ്ഞ് 13.15 ഓടെ പാപ്പാ ഇറ്റാലിയൻ റിപ്പബ്ളിക്കിന്റെ സെനറ്റ് ഹാളിൽ എത്തി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

പരിശുദ്ധ പിതാവിന്റെ സന്ദർശനം പ്രസിഡണ്ട് ജോർജ്ജോ നപ്പോളിത്താനോയോടും അദ്ദേഹത്തിന്റെ കുടുംബത്തോടുള്ള  വ്യക്തിപരമായ സ്നേഹത്തിന്റെയും ഇറ്റലിക്കായി അദ്ദേഹം ചെയ്ത അത്യസാധാരണമായ സേവനത്തോടുള്ള ബഹുമാനവും പ്രകടിപ്പിക്കുന്നതായിരുന്നു എന്ന് പരിശുദ്ധ സിംഹാസനത്തിന്റെ അറിയിപ്പിൽ പറയുന്നു.

കഴിഞ്ഞ ഇരുപതാം തിയതി ബുധനാഴ്ച പൊതു കൂടിക്കാഴ്ച കഴിയുന്ന നേരത്ത് അത്യാസന്ന നിലയിൽ ആശുപത്രിയിലായിരുന്ന നപ്പോളിത്താനോയ്ക്ക് ഫ്രാൻസിസ് പാപ്പാ പ്രാർത്ഥനകൾ  നേരുകയും സൗഖ്യാശംസകൾ അർപ്പിക്കുകയും ചെയ്തിരുന്നു. ഭക്തിയോടെ രാജ്യത്തെ സേവിച്ച ഒരു സേവകനായാണ് പാപ്പാ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. കഴിഞ്ഞ 22ന് പ്രസിഡണ്ട് എമിരിത്തൂസ് ജോർജ്ജോ നപ്പോളിത്താനോയുടെ വേർപാടിന്റെ വാർത്ത അറിഞ്ഞ ഉടനെ പ്രസിഡണ്ടിന്റെ ഭാര്യയ്ക്ക് അയച്ച ടെലഗ്രാമിൽ രാഷ്ട്രത്തിനായി നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കുന്നതിൽ അദ്ദേഹത്തിനുണ്ടായിരുന്ന ദീർഘവീക്ഷണത്തെ അഭിനന്ദിച്ചിരുന്നു.

ജനങ്ങൾക്ക് ആദരമർപ്പിക്കാനായി നാളെയും മൃതദേഹം സെനറ്റ് ഹാളിൽ സൂക്ഷിക്കും. ദേശീയ ബഹുമതിയോടെ സെപ്റ്റംബർ 26 ന് ചൊവ്വാഴ്ച 11.30 ന് ഇറ്റാലിയൻ പാർലമെന്റ് ഹാളിൽ വച്ച് നടക്കുന്ന ശവസംസ്കാര കർമ്മം മതേതരമായ ചടങ്ങായിരിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 സെപ്റ്റംബർ 2023, 10:42