തിരയുക

കലാബ്രിയൻ മെത്രാന്മാരുടെ കൂടെ  ഫ്രാൻസിസ് പാപ്പാ കലാബ്രിയൻ മെത്രാന്മാരുടെ കൂടെ ഫ്രാൻസിസ് പാപ്പാ   (Vatican Media)

മെത്രാന്മാർക്കിടയിലെ സാഹോദര്യം പ്രോത്സാഹിപ്പിക്കുന്ന പാപ്പായ്ക്ക് നന്ദി: കലാബ്രിയൻ മെത്രാന്മാർ

ഇറ്റലിയിലെ തീരദേശമായ കലാബ്രിയയിൽ നിന്നുള്ള മെത്രാന്മാർ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പായുമായി ആദ് ലിമിന സന്ദർശന വേളയിൽ കൂടിക്കാഴ്ച നടത്തി

തോമ്മാസോ ക്യേക്കോ, ഗബ്രിയേല ചെരാസോ, ഫാ. ജിനു ജേക്കബ്,  വത്തിക്കാൻ സിറ്റി

ഇറ്റലിയിലെ തീരദേശമായ കലാബ്രിയയിൽ നിന്നുള്ള മെത്രാന്മാർ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പായുമായി ആദ് ലിമിന സന്ദർശന വേളയിൽ കൂടിക്കാഴ്ച നടത്തി. അനന്തരം മെത്രാന്മാർ ഒന്നടങ്കം, ഫ്രാൻസിസ് പാപ്പയിൽ നിന്നും ലഭിച്ച ഊഷ്മളമായ വരവേൽപ്പിനു നന്ദി പറയുകയും, അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിനും, വാക്കുകൾക്കും  കൃതജ്ഞതയർപ്പിക്കുകയും ചെയ്തു.

 കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പായുമായി തുറന്ന ഒരു ചർച്ച നടത്തുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മെത്രാൻമാർ പറഞ്ഞു. കുടിയേറ്റം, യുവാക്കൾ, ജോലി, ദൈവവിളി എന്നീ വിഷയങ്ങളിന്മേൽ ഫ്രാൻസിസ് പാപ്പായുമായി അവർ ആശയവിനിമയം നടത്തി.

സുവിശേഷപ്രഘോഷണത്തിൽ സധൈര്യം മുൻപോട്ടു പോകുവാൻ പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു. കുടിയേറ്റവിഷയങ്ങളിൽ ഏറെ തർക്കങ്ങൾ രാഷ്ട്രീയപരമായും, സാമൂഹ്യപരമായും ഉയർന്നുവന്നപ്പോഴും, തങ്ങളുടെ ദേശത്തേക്ക് കടന്നുവരുന്നവരെ ഹൃദയപൂർവം സ്വീകരിച്ച വിശ്വാസി സമൂഹമാണ് കലാബ്രിയൻ സഭ. 

നിരവധി ആളുകളുടെ ദാരുണമായ  മരണത്തിനു സാക്ഷ്യം വഹിച്ച തീരത്ത് സഭയുടെ കാരിത്താസ് സംഘടനയാണ് മുന്നണിപോരാളികളായി ജീവസംരക്ഷണത്തിനു നിലകൊണ്ടിരുന്നത്. ഈ സേവനങ്ങൾക്കെല്ലാം പാപ്പാ നന്ദി പറഞ്ഞു.

കലാബ്രിയൻ മെത്രാന്മാർക്കിടയിൽ നിലനിൽക്കുന്ന സാഹോദര്യത്തിന്റെയും, ഐക്യത്തിന്റെയും മൂല്യവും പാപ്പാ എടുത്ത് പറഞ്ഞു. എന്നാൽ ഈ യോജിപ്പ് പ്രശ്നങ്ങളുടെ അഭാവമല്ല എടുത്തുകാണിക്കുന്നത്, മറിച്ച് ഒരുമിച്ചുനടക്കുന്നതിലൂടെ കൈവരുന്ന മനോഹാരിതയാണെന്ന് മെത്രാൻ സമിതി പ്രസിഡന്റ് മോൺസിഞ്ഞോർ ഫോർത്തുനാത്തോ  മോറോൺ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 April 2024, 12:31