തിരയുക

പാപ്പാ കേക്ക് മുറിക്കുന്നു പാപ്പാ കേക്ക് മുറിക്കുന്നു   (ANSA)

ലിയോ പതിനാലാമന്റെ ജന്മദിനാഘോഷം ഇതര ക്രൈസ്തവ സഭാ പ്രതിനിധികൾക്കൊപ്പം

21-ാം നൂറ്റാണ്ടിലെ രക്തസാക്ഷികളുടെയും വിശ്വാസ സാക്ഷികളുടെയും അനുസ്മരണത്തോടനുബന്ധിച്ച്, റോമിലെ വിശുദ്ധ പൗലോസിന്റെ ബസിലിക്കയിൽ നടന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം, ഇതര ക്രൈസ്തവ സഭാ പ്രതിനിധികൾക്കൊപ്പം ലിയോ പതിനാലാമൻ പാപ്പായുടെ ജന്മദിനം ലളിതമായി ആഘോഷിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സെപ്റ്റംബർ പതിനാലാം തീയതി, എഴുപതാം ജന്മദിനം ആഘോഷിക്കുന്ന ലിയോ പതിനാലാമൻ പാപ്പായ്ക്ക് ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, ആശംസാസന്ദേശങ്ങൾ അയച്ചു. ഞായറാഴ്ച്ച ദിവസം, പ്രാദേശിക സമയം വൈകുന്നേരം ,  21-ാം നൂറ്റാണ്ടിലെ രക്തസാക്ഷികളുടെയും വിശ്വാസ സാക്ഷികളുടെയും അനുസ്മരണത്തോടനുബന്ധിച്ച്, റോമിലെ വിശുദ്ധ പൗലോസിന്റെ ബസിലിക്കയിൽ നടന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം, ഇതര ക്രൈസ്തവ സഭാ പ്രതിനിധികൾക്കൊപ്പം ലിയോ പതിനാലാമൻ പാപ്പായുടെ ജന്മദിനം ലളിതമായി ആഘോഷിച്ചു.

 ബസിലിക്കയുടെ സങ്കീർത്തിയിൽ വച്ചു, മറ്റ് ക്രിസ്ത്യൻ സഭകളുടെയും, കൂട്ടായ്മകളുടെയും പ്രതിനിധികളെ അഭിവാദ്യം ചെയ്യുകയും, തുടർന്ന്, പിനോത്തേക്ക ശാലയിൽ വച്ച്, കർദ്ദിനാൾമാരുമായും മറ്റ് വിശിഷ്ട വ്യക്തികളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കർദ്ദിനാൾ കോളേജിന്റെ ഡീൻ കർദ്ദിനാൾ ജോവാന്നി ബാത്തിസ്ത്ത റേ,   പരിശുദ്ധ പിതാവിന് ജന്മദിനാശംസകൾ നേർന്നു സംസാരിച്ചു.

കുരിശിന്റെ പുകഴ്ചയുടെ ദിവസം, ജന്മദിന ആഘോഷത്തിനായി യാദൃശ്ചികമായി ഒത്തുചേർന്ന ആളുകൾക്ക് പാപ്പാ നന്ദി പറഞ്ഞു. തന്റെ ദൈവവിളിയുടെ തുടക്കം മുതൽ, എപ്പോഴും തന്റെ ഇഷ്ടത്തിനല്ല, മറിച്ച് ദൈവത്തിന്റെ ഇഷ്ടത്തിനാണ് മുൻ‌തൂക്കം നല്കിയിരുന്നതെന്നു പാപ്പാ പറഞ്ഞു. ഈ ജൂബിലി വർഷത്തിൽ വിശ്വാസികളുടെ ആവേശം, സുവിശേഷ പ്രഘോഷണത്തിനു മുതൽക്കൂട്ടാകുമെന്നുള്ള പ്രത്യാശയിൽ, എക്യുമെനിക്കൽ കൂട്ടായ്മയ്ക്ക് പാപ്പാ നന്ദി പറയുകയും, ഭാവിയിലും ഈ കൂട്ടായ്മ തുടരുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ലളിതമായ ചടങ്ങിൽ പാപ്പാ കേക്ക് മുറിക്കുകയും, പാപ്പായ്ക്ക് ജന്മദിന ആശംസാഗാനം പാടുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 സെപ്റ്റംബർ 2025, 14:33