തിരയുക

പാപ്പാ അഭിസംബോധന ചെയ്യുന്നു പാപ്പാ അഭിസംബോധന ചെയ്യുന്നു   (@VATICAN MEDIA)

ഇന്ന് കുടുബങ്ങളുടെ സാക്ഷ്യം ഏറെ ആവശ്യമാണ്: ലിയോ പതിനാലാമൻ പാപ്പാ

വത്തിക്കാൻ രാഷ്ട്രത്തിന്റെ ഭരണസിരാകേന്ദ്രം (ഗവർണറേറ്റ്) സംഘടിപ്പിച്ച, കുടുംബദിനത്തിൽ, വത്തിക്കാൻ രാഷ്ട്രത്തിലെ ജീവനക്കാരായ ആളുകളുടെ കുടുംബങ്ങളെ അഭിവാദ്യം ചെയ്യുവാൻ ലിയോ പതിനാലാമൻ പാപ്പാ എത്തുകയും, അവരോട് സംസാരിക്കുകയും ചെയ്തു. കുടുംബങ്ങളിൽ മാതാപിതാക്കൾ നൽകുന്ന ജീവിത സാക്ഷ്യത്തിനു പാപ്പാ നന്ദിയർപ്പിച്ചു.

വത്തിക്കാൻ ന്യൂസ്

വത്തിക്കാൻ രാഷ്ട്രത്തിൽ വിവിധ ഇടങ്ങളിൽ ജോലി ചെയ്യുന്ന അത്മായരായ ആളുകളുടെ കുടുംബങ്ങൾക്ക് വേണ്ടി സെപ്റ്റംബർ മാസം ആറാം തീയതി  സംഘടിപ്പിച്ച, കുടുംബദിനത്തിൽ, ലിയോ പതിനാലാമൻ പാപ്പാ എത്തുകയും, ഏവരെയും അഭിവാദ്യം ചെയ്തുകൊണ്ട് സന്ദേശം നൽകുകയും ചെയ്തു.

നൂറുകണക്കിന് കുടുംബാംങ്ങൾ ആഘോഷങ്ങളുടെ ഭാഗമായി. വർഷങ്ങളായി നടന്നുവരുന്ന ഈ കുടുംബസംഗമം ആദ്യം, മെയ് മാസത്തിൽ നടത്താനാണ് തീരുമാനിച്ചതെങ്കിലും, പിന്നീട്  സെപ്റ്റംബർ ആദ്യവാരത്തേക്ക് മാറ്റുകയായിരുന്നു. ആർപ്പുവിളികളോടെയും, കരഘോഷങ്ങളുടെയും, സംഗീതത്തിന്റയും അകമ്പടിയോടുകൂടി കുട്ടികളാണ് പാപ്പായെ വരവേറ്റത്.

ഏവർക്കും ശുഭസായാഹ്നം നേർന്ന പാപ്പാ, വേനലവധിക്കാലത്ത് പ്രത്യേകമായി, ഈ കുടുംബദിനത്തിൽ, കുടുംബങ്ങൾ ഒന്നിച്ചുകഴിയുന്നതിലെ സന്തോഷം പങ്കുവച്ചു. ദൈവത്തിന്റെ കുടുംബത്തിലെ അംഗങ്ങൾ  എന്ന നിലയിലും, യേശുവിന്റെ സഹോദരങ്ങളും കൂട്ടുകാരും എന്ന നിലയിൽ, മാതാപിതാക്കൾ മക്കളെ സ്നേഹിക്കുന്നതുപോലെ, നമുക്ക് പരസ്പരം സ്നേഹിക്കുവാൻ സാധിക്കുമെന്ന് പാപ്പാ പറഞ്ഞു.

കുടുംബം എന്ന നിലയിലും, കൂട്ടായ്മയിൽ ആണെന്ന നിലയിലും, സുഹൃത്തുക്കൾ എന്ന നിലയിലും, ദൈവം  നൽകിയ ജീവനും, കുടുംബവുമെന്ന ദാനങ്ങളെ ഓർത്തുകൊണ്ട്  ഹൃദയം തുറന്നു, ഈ ആഘോഷത്തിൽ  പങ്കെടുക്കുവാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

മാതാപിതാക്കളെ പ്രത്യേകം അഭിവാദ്യം ചെയ്തുകൊണ്ട്, ഇന്നത്തെ ലോകത്തിൽ കുടുംബാംങ്ങൾ നൽകുന്ന വലിയ മാതൃകയുടെ പ്രാധാന്യം ഓർമ്മപ്പെടുത്തി. ചിലപ്പോഴെങ്കിലും ത്യാഗം സഹിച്ചുകൊണ്ടും, മാതാപിതാക്കൾ ചെയ്യുന്ന സേവനങ്ങൾ മഹത്തരമാണെന്നു പറഞ്ഞ പാപ്പാ, അവർക്ക് നന്ദിയർപ്പിക്കുകയും ചെയ്തു.

തുടർന്ന് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം അപേക്ഷിച്ചുകൊണ്ടു പ്രാർത്ഥിക്കുകയും അപ്പസ്തോലിക ആശീർവാദം നൽകുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 സെപ്റ്റംബർ 2025, 13:13