തിരയുക

ലിയൊ പതിനാലാമൻ പാപ്പാ റോംരൂപതയുടെ സമ്മേളനത്തെ സംബോധന ചെയ്യുന്നു, വിശുദ്ധ ജോൺ ലാറ്റരൻ ബസിലിക്കയിൽ, 19/09/25 ലിയൊ പതിനാലാമൻ പാപ്പാ റോംരൂപതയുടെ സമ്മേളനത്തെ സംബോധന ചെയ്യുന്നു, വിശുദ്ധ ജോൺ ലാറ്റരൻ ബസിലിക്കയിൽ, 19/09/25  (ANSA)

സിനാഡാത്മകതയുടെ പണിപ്പുരയാകുക, പാപ്പാ റോമിലെ സഭയോട്!

റോം രൂപതയുടെ മെത്രാൻകൂടിയായ ലിയൊ പതിനാലമൻ പാപ്പാ രൂപാതാ സമ്മേളനത്തെ റോം രൂപതയുടെ കത്ത്രീദ്രലായ വിശുദ്ധ ജോൺലാറ്ററൻ ബസിലിക്കയിൽ വച്ച് സെപ്റ്റംബർ 19-ന് വെള്ളിയാഴ്ച സംബോധന ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവകൃപയുടെ സഹായത്താൽ സുവിശേഷ വസ്തുതകൾ സാക്ഷാത്ക്കരിക്കാൻ കഴിവുറ്റ സിനഡാത്മകതയുടെ പണിപ്പുരയായി റോമിലെ സഭ മാറുന്നതിനായി പരിശ്രമിക്കാൻ പാപ്പാ പ്രാദേശിക സഭാസമൂഹത്തെ ആഹ്വാനം ചെയ്യുന്നു.

റോം രൂപതയുടെ സമ്മേളനത്തെ രൂപതാകത്ത്രീദ്രലായ വിശുദ്ധ ജോൺലാറ്ററൻ ബസിലിക്കയിൽ വച്ച് സെപ്റ്റംബർ 19-ന് വെള്ളിയാഴ്ച സംബോധന ചെയ്യുകയായിരുന്നു റോം രൂപതയുടെ മെത്രാൻകൂടിയായ ലിയൊ പതിനാലമൻ പാപ്പാ.

ദാരിദ്യം, ദിശാബോധം നഷ്ടപ്പെട്ട യുവത തുടങ്ങിയ നിരവധി വെല്ലുവിളികൾ നിറഞ്ഞതായ ഒരു സഭാ പശ്ചാത്തലത്തിൽ റോമിലെ സഭ സിനഡാത്മകതയുടെ പണിപ്പുരയാകുന്നതിനായി യത്നിക്കു സുപ്രധാനമാണെന്ന് പാപ്പാ വ്യക്തമാക്കി.

ഓരോ വ്യക്തിയുടെയും കഴിവുകളെ വിലമതിക്കുകയും നേതൃത്വത്തിൻറെ പങ്ക് സമാധാനപരവും കൂട്ടായ്മയിലുള്ളതുമായ ഒരു അഭ്യസനമായി മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ശൈലി വികസിപ്പിച്ചെടുക്കേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

 ആത്മാവിനാൽ പ്രചോദിതമായ കൂട്ടായ്മയിൽ, സംഭാഷണവും ബന്ധങ്ങളും എതിർപ്പിനോ പ്രതിരോധാത്മകമായ ഒറ്റപ്പെടലിനോ ഉള്ള നിരവധി സമ്മർദ്ദങ്ങളെ മറികടക്കാൻ നമ്മെ സഹായിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.ഓരോ പ്രാദേശിക സഭാ യഥാർത്ഥ്യങ്ങളിലും സിനഡാത്മക ചലനാത്മകത വളർത്തിയെടുക്കേണ്ടതിൻറെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടി.

സഭയുടെ ജീവിതത്തിൽ എല്ലാവരുടെയും സജീവ പങ്കാളിത്തം ഉണ്ടാകുന്നതിനായി പ്രവർത്തിക്കുക എന്നതാണ് പ്രഥമവും പ്രധാനവുമായി ഇത് അർത്ഥമാക്കുന്നതെന്ന് പാപ്പാ വിശദീകരിച്ചു. ക്രിസ്തീയാരംഭവും സുവിശേഷവൽക്കരണവും തമ്മിലുള്ള ബന്ധം പരിപോഷിപ്പിക്കുക, യുവജനത്തിൻറെയും  കുടുംബങ്ങളുടെയും പങ്കാളിത്തം ഊട്ടിവളർത്തുക, സമഗ്രമായ രൂപവല്ക്കരണം എന്നിവയുടെ പ്രാധാന്യവും പാപ്പാ ചൂണ്ടിക്കാട്ടി.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 സെപ്റ്റംബർ 2025, 12:28