തിരയുക

ലിയൊ പതിനാലാമൻ പാപ്പാ ലിയൊ പതിനാലാമൻ പാപ്പാ   (AFP or licensors)

പാപ്പാ: നാം കർത്താവിനോടു ചേർന്നു നിന്നാൽ മഹത്തായവ സംഭവിക്കും!

പാപ്പായുടെ “എക്സ്” സന്ദേശം - കർത്താവിനോടു ഐക്യത്തിലായിരിക്കുക.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമ്മുടെ ദാരിദ്ര്യത്തിലൂടെ വൻകാര്യങ്ങൾ സംഭവിക്കുമെന്നും അതിന് നാം കർത്താവിനോടു ചേർന്നു നില്ക്കണമെന്നും മാർപ്പാപ്പാ.

സെപ്റ്റംബർ 22-ന്, തിങ്കളാഴ്ച (22/09/25) “എക്സ്” (X) സാമൂഹ്യമാദ്ധ്യമത്തിൽ, കണ്ണിചേർത്ത സന്ദേശത്തിലാണ് ലിയൊ പതിനാലാമൻ പാപ്പാ,  ഇങ്ങനെ കുറിച്ചത്.

പാപ്പായുടെ  “എക്സ്”  സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്:

“നമ്മുടെ പ്രവൃത്തി കർത്താവിൻറെ കരങ്ങളിലാണ്, നാം കേവലം ചെറുതും അപര്യാപ്തവുമായ ഉപകരണങ്ങൾ, സുവിശേഷം പറയുന്നതുപോലെ,  "പ്രയോജനമില്ലാത്ത ദാസന്മാർ" മാത്രമാണ് (ലൂക്കോസ് 17:10). എന്നിരുന്നാലും, നാം നമ്മെത്തന്നെ അവന് ഭരമേല്പിക്കുകയും, അവനുമായി ഐക്യത്തിലായിരിക്കുകയും ചെയ്താൽ, കൃത്യമായും, നമ്മുടെ ദാരിദ്ര്യത്തിലൂടെ  വലിയ കാര്യങ്ങൾ സംഭവിക്കുന്നു.  ”

പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 സെപ്റ്റംബർ 2025, 12:15