തിരയുക

ലിയൊ പതിനാലാമൻ പാപ്പായും ഹൊണ്ടൂരാസിൻറെ രാഷ്ട്രപതി ശ്രീമതി ഈറിസ് ക്സിയൊമാറ കാസ്ത്രൊ സർമിയേന്തൊ വത്തിക്കാനിൽ, 19/09/25 ലിയൊ പതിനാലാമൻ പാപ്പായും ഹൊണ്ടൂരാസിൻറെ രാഷ്ട്രപതി ശ്രീമതി ഈറിസ് ക്സിയൊമാറ കാസ്ത്രൊ സർമിയേന്തൊ വത്തിക്കാനിൽ, 19/09/25  (ANSA)

ഹൊണ്ടൂരാസിൻറെ രാഷ്ട്രപതി പാപ്പായെ സന്ദർശിച്ചു.

ഹൊണ്ടൂരാസിൻറെ രാഷ്ട്രപതി ശ്രീമതി ഈറിസ് ക്സിയൊമാറ കാസ്ത്രൊ സർമിയേന്തൊ പാപ്പായും വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനും രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറും ആയി കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മദ്ധ്യഅമേരിക്കൻ നാടയായ ഹൊണ്ടൂരാസിൻറെ രാഷ്ട്രപതി ശ്രീമതി ഈറിസ് ക്സിയൊമാറ കാസ്ത്രൊ സർമിയേന്തൊ (Iris Xiomara Castro Sarmiento) ലിയൊ പതിനാലാമൻ പാപ്പായെ സന്ദർശിച്ചു.

സെപ്റ്റംബർ പത്തൊമ്പതാം തീയതി (19/09/25) വെള്ളിയാഴ്ചയായിരുന്നു വത്തിക്കാനിൽ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. തദ്ദനന്തരം പ്രസിഡൻറ് ശ്രീമതി  ഈറിസ് വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനും രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറും ആയി സംഭാഷണം നടത്തി.

പരിശുദ്ധസിംഹാസനവും ഹൊണ്ടൂരാസും തമ്മിലുള്ള നല്ലബന്ധങ്ങൾ, അന്നാട്ടിൽ സാമൂഹ്യ, വിദ്യഭ്യാസ, കുടിയേറ്റക്കാരുടെ പരിപാലനം എന്നീ മേഖലകളിൽ സഭയേകുന്ന സംഭാവനകൾ തുടങ്ങിയവ ഈ കൂടിക്കാഴ്ചയിൽ പരാമർശ വിഷയങ്ങളായി. അന്നാട്ടിലും ആ പ്രദേശത്തും നിലവിലുള്ള സാമൂഹ്യരാഷ്ട്രീയവസ്ഥകളുമായി ബന്ധപ്പെട്ട പൊതുതാലപര്യമുള്ള കാര്യങ്ങളും ചർച്ചചെയ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 സെപ്റ്റംബർ 2025, 12:12