തിരയുക

ഇംബീസയുടെ പതിനാലാം സംപുർണ്ണസമ്മേളനത്തിൽ പങ്കെടുക്കുന്നവർ ഇംബീസയുടെ പതിനാലാം സംപുർണ്ണസമ്മേളനത്തിൽ പങ്കെടുക്കുന്നവർ 

തെക്കെ ആഫ്രിക്കൻ നാടുകളിലെ മെത്രാന്മാരുടെ സമ്മേളനത്തിന് പാപ്പായുടെ ആശംസകൾ!

തെക്കെ ആഫ്രിക്കൻ നാടുകളിലെ കത്തോലിക്കാമെത്രാന്മാരുടെ പ്രാദേശികാന്തര സംഘത്തിൻറെ -ഇംബീസ-യുടെ (IMBISA) പതിനാലാം സംപുർണ്ണസമ്മേളനവും അതിൻറെ അമ്പതാം സ്ഥാപനവാർഷികവും . പാപ്പായുടെ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തെക്കെ ആഫ്രിക്കൻ നാടുകളിലെ കത്തോലിക്കാമെത്രാന്മാരുടെ പ്രാദേശികാന്തര സംഘത്തിൻറെ -ഇംബീസ-യുടെ (IMBISA) പ്രവർത്തനം സഭയുടെ സുവിശേഷവത്കരണദൗത്യത്തിൽ ദൈവജനത്തിൻറെ പങ്കാളിത്തം സജീവമാക്കിനിർത്തുന്നതു തുർടരുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിക്കുന്നു.

ഇംബീസയുടെ പതിനാലാം സംപുർണ്ണസമ്മേളനത്തോടും അതിൻറെ അമ്പതാം സ്ഥാപനവാർഷികത്തോടും അനുബന്ധിച്ച് വത്തിക്കാൻസംസ്ഥാനത്തിൻറെ ഉപകാര്യദർശി ആർച്ചുബിഷപ്പ് എഡ്ഗർ പേഞ്ഞ പാറ, ഇംബീസയുടെ പ്രസിഡൻറ് വിൻറ്ഹോക്ക് അതിരൂപതയുടെ ആർച്ചുബിഷപ്പ് ലിബോറിയസ് ൻന്തുബുക്കുത്തി നഷേന്തയ്ക്ക് അയച്ച  ആശംസാ സന്ദേശത്തിലാണ് ലിയൊ പതിനാലാമൻ പാപ്പാ ഈ പ്രത്യാശ പ്രകടിപ്പിച്ചിരിക്കുന്നത്.

മെത്രാന്മാർ ഈ സമ്മേളനത്തോടും ഇംബീസയുടെ അമ്പതാം വാർഷികത്തോടും അനുബന്ധിച്ച് ആഗസ്റ്റ് 7-ന് അയച്ച കത്ത് പാപ്പായ്ക്ക് ലഭിച്ചുവെന്നും ആർച്ചുബിഷപ്പ് പേഞ്ഞ പാറ അറിയിച്ചു. ഇംബീസ ഇക്കഴിഞ്ഞ 50 വർഷക്കാലം ആ പ്രദേശത്തെ ക്രൈസ്തവ സമൂഹങ്ങൾക്കേകിയ വിലയേറിയ സേവനങ്ങളിൽ പാപ്പാ സന്തുഷ്ടി പ്രകടിപ്പിക്കുന്നു.

സഭയുടെയും വിശാലമായ സമൂഹത്തിൻറെയും നന്മയ്ക്കായുള്ള പ്രവർത്തിക്കുന്ന ഇംബീസയുടെ, സാഹോദര്യ ഐക്യദാർഢ്യ ബന്ധങ്ങളാൽ ശക്തിപ്പെടുത്തപ്പെട്ട സിനഡാത്മക യാത്രയ്ക്കുള്ള പോഷണം, കർത്താവിൻറെ കരുണാർദ്ര ഹൃദയത്തിൽ നിന്ന് സ്വീകരിക്കാൻ കഴിയട്ടെയെന്ന് പാപ്പാ പ്രാർത്ഥിക്കുന്നു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 സെപ്റ്റംബർ 2025, 12:33