ലിത്വാനിയൻ രാഷ്ട്രപതിയുമായി പാപ്പാ കൂടിക്കാഴ്ച്ച നടത്തി
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഒക്ടോബർ മാസം ആറാം തീയതി, തിങ്കളാഴ്ച്ച, വത്തിക്കാൻ അപ്പസ്തോലിക കൊട്ടാരത്തിൽ വെച്ച്, ലിയോ പതിനാലാമൻ പാപ്പാ, ലിത്വാനിയ റിപ്പബ്ലിക്കിന്റെ രാഷ്ട്രത്തലവൻ ഗിതാനാസ് നൗസെദയുമായി കൂടിക്കാഴ്ച നടത്തി. ഇത് സംബന്ധിച്ച പ്രസ്താവന വത്തിക്കാൻ വാർത്താ കാര്യാലയം പ്രസിദ്ധീകരിച്ചു.
തുടർന്ന് വത്തിക്കാൻ കാര്യാലയത്തിൽ വച്ച്, സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനുമായും രാഷ്ട്രത്തലവൻ കൂടിക്കാഴ്‌ച നടത്തി. സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങൾക്കായുള്ള സെക്രട്ടറി മോൺസിഞ്ഞോർ പോൾ റിച്ചാർഡ് ഘല്ലഗറുമായും കൂടിക്കാഴ്ച നടത്തിയതായി പ്രസ്താവനയിൽ അറിയിച്ചു.
പരിശുദ്ധ സിംഹാസനവും, ലിത്വാനിയ റിപ്പബ്ലിക്കും തമ്മിലുള്ള നല്ലതും, ഫലപ്രദവുമായ ബന്ധങ്ങളെ പറ്റിയും, അതുപോലെ തന്നെ നിലവിലെ അന്താരാഷ്ട്ര കാര്യങ്ങൾ, പ്രത്യേകിച്ച് ഉക്രേനിയൻ സാഹചര്യം എന്നിവയും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
പ്രവചനാതീതവും ഭയാനകവുമായ പ്രത്യാഘാതങ്ങളോടെ സംഘർഷം വ്യാപിക്കുന്നതിനുള്ള സാധ്യത ഒഴിവാക്കിക്കൊണ്ട് നയതന്ത്ര പരിഹാരങ്ങൾക്കായുള്ള അന്വേഷണം ശക്തമാക്കേണ്ടതിന്റെ ആവശ്യകത കൂടിക്കാഴ്‌ചയിൽ ശക്തമായി ഉന്നയിക്കപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
