തിരയുക

ലിയോ പതിനാലാമൻ പാപ്പായും ചിക്കാഗോയിൽനിന്നുള്ള തൊഴിൽമേഖലയിലെ നേതൃത്വങ്ങളുടെ പ്രതിനിധി സംഘവും ലിയോ പതിനാലാമൻ പാപ്പായും ചിക്കാഗോയിൽനിന്നുള്ള തൊഴിൽമേഖലയിലെ നേതൃത്വങ്ങളുടെ പ്രതിനിധി സംഘവും  (@Vatican Media)

മനുഷ്യാന്തസ്സ്‌ ഉയർത്തിപ്പിടിക്കാൻ തൊഴിലാളിസംഘടനകൾ പരിശ്രമിക്കണം: ലിയോ പതിനാലാമൻ പാപ്പാ

സമൂഹത്തിൽ ഏറ്റവും ദുർബലരായ മനുഷ്യരുടേതുൾപ്പെടെ ഏവരുടെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനും, കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും സ്വാഗതം ചെയ്യുന്നതിനും തൊഴിലാളിസംഘടനകൾ മുന്നോട്ട് വരണമെന്ന് ലിയോ പതിനാലാമൻ പാപ്പാ. ചിക്കാഗോയിൽനിന്നുള്ള തൊഴിൽമേഖലയിലെ നേതൃത്വങ്ങളുടെ പ്രതിനിധി സംഘത്തിന് ഒക്ടോബർ 9-ന് വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് തൊഴിൽ മേഖലയിലുൾപ്പെടെ നിലനിൽക്കേണ്ട മൂല്യങ്ങളെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പൊതുസമൂഹത്തിന്റെ നന്മയ്ക്കായും, തൊഴിലാളികളുടെ ക്ഷേമത്തിനായും തൊഴിലാളിസംഘടനകൾ ചെയ്യുന്ന സേവനങ്ങളെ അഭിനന്ദിച്ചും, ഏവരുടെയും മനുഷ്യാന്തസ്സ്‌ ഉയർത്തിപ്പിടിക്കുന്നതിൽ ഇത്തരം സംഘടനകൾക്കുള്ള ഉത്തരവാദിത്വം എടുത്തുപറഞ്ഞും ലിയോ പതിനാലാമൻ പാപ്പാ. പ്രത്യാശയുടെ ജൂബിലിയുടെ വർഷത്തിൽ റോമിലെത്തിയ ചിക്കാഗോയിൽനിന്നുള്ള തൊഴിൽ സംഘടനാ നേതൃത്വങ്ങളുടെ പ്രതിനിധിസംഘത്തിന് ഒക്ടോബർ 8 വ്യാഴാഴ്ച രാവിലെ വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച്ച അനുവദിച്ച വേളയിലാണ് തൊഴിൽ മേഖലയിൽ ഉൾപ്പെടെ ഉണ്ടാകേണ്ട മൂല്യങ്ങളെക്കുറിച്ച് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചത്.

തൊഴിൽ മേഖലയിലുൾപ്പെടെയുള്ള മേഖലകളിൽ ന്യൂനപക്ഷങ്ങളെയും കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും ഉൾപ്പെടുത്തുന്നതിൽ തൊഴിലാളിസംഘടനകൾ ചെയ്യുന്ന സേവനങ്ങളെ അഭിനന്ദിച്ച പാപ്പാ, പാവപ്പെട്ടവർക്കും ക്യാമ്പുകളിൽ കഴിയുന്നവർക്കും ഈ സംഘടനകൾ നൽകുന്ന സേവനങ്ങളും പിന്തുണയും പ്രത്യേകം അനുസ്മരിച്ചു. സമൂഹത്തിൽ കൂടുതൽ ദുർബലരായവരുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രധാന്യവും പാപ്പാ എടുത്തുപറഞ്ഞു.

പരിസ്ഥിതിപരിപാലനവുമായി ബന്ധപ്പെട്ട് പുനരുപയോഗപ്രദമായ ഊർജ്ജം വികസിപ്പിക്കുന്നതിനുള്ള പരിശീലനം നൽകുന്നതിനുവേണ്ടി ഈ സംഘടനകൾ നടത്തുന്ന പ്രവർത്തങ്ങളെ അഭിനന്ദിച്ച പാപ്പാ, അവ ഇന്നത്തെ സമയത്തിന്റെ ആവശ്യം കൂടിയാണെന്ന് ഓർമ്മിപ്പിച്ചു.

ഒരാഴ്ചയോളം നീളുന്ന തീർത്ഥാടനത്തിന്റെ ഭാഗമായി ഈ സംഘടനകൾ, തൊഴിലാളികളുടെ അവകാശങ്ങളും കടമകളും സംബന്ധിച്ച വിചിന്തനങ്ങൾ നടത്തുന്നതിനെക്കുറിച്ച് പരാമർശിച്ച പാപ്പാ, ഈ സമയം നിങ്ങളുടെ മനസ്സുകൾക്കും ഹൃദയത്തിനും ഉപകാരപ്രദമാകട്ടെയെന്ന് ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ഒക്‌ടോബർ 2025, 14:05