പാപ്പാ അർമേനിയയുടെ പ്രധാനമന്ത്രിയെ സ്വീകരിച്ചു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലിയൊ പതിനാലാമൻ പാപ്പായും അർമേനിയയുടെ പ്രധാനമന്ത്രി നൈക്കോൾ പഷിന്യാനും (Nikol Pashinyan) വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി. ഒക്ടോബർ 20-ന് തിങ്കളാഴ്ചയാണ് പാപ്പാ അദ്ദേഹത്തെ വത്തിക്കാനിൽ സ്വീകരിച്ചത്.
പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രധാനമന്ത്രി നൈക്കോൾ പഷിന്യാൻ വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രോ പരോളിനും രാഷ്ട്രങ്ങളും അന്താരാഷ്ടട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലെഗറുമായും സംഭാഷണത്തിലേർപ്പെട്ടു.
പരിശുദ്ധസിംഹാസനവും പുരാതന ക്രിസ്തീയ പാരമ്പര്യമുള്ള അർമേനിയയും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധങ്ങളിൽ ഇരുവിഭാഗവും സംതൃപ്തി പ്രകടിപ്പിച്ചു. അർമേനിയയിൽ കത്തോലിക്കാസഭാജീവിതത്തിൻറെ ചില വശങ്ങൾ ഈ കൂടിക്കാഴ്ചാവേളയിൽ പരാമർശവിഷയമായി.
പരിശുദ്ധസിംഹാസനത്തിനും അർമേനിയയ്ക്കും പൊതുതാൽപര്യമുള്ള കാര്യങ്ങൾ, വിശിഷ്യ, തെക്കൻ. കോക്കസസിൽ സ്ഥായിയും നീണ്ടുനില്ക്കുന്നതുമായ സമധാനം സംജാതമാകേണ്ടതിൻറെ ആവശ്യകതയും ചർച്ചചെയ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
