തിരയുക

ലിയൊ പതിനാലാമൻ പാപ്പാ ലിയൊ പതിനാലാമൻ പാപ്പാ  (AFP or licensors)

പാപ്പാ:സഭയുടെ ഘനടകളും ശുശ്രൂഷകളും ഉപരി ഊർജ്ജസ്വലങ്ങളാകണം!

പാപ്പായുടെ“എക്സ്” സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സഭയുടെ ഘടനകളും ശുശ്രൂഷകളും സുവിശേഷത്തോടു പ്രത്യുത്തരിക്കുന്നതും സുതാര്യവും ആയിരിക്കണമെന്ന് പാപ്പാ ഓർമ്മപ്പെടുത്തുന്നു.

വെള്ളിയാഴ്ച (24/05/205) “സിനഡ്” (#Synod) എന്ന ഹാഷ്ടാഗോടുകൂടി സാമൂഹ്യ മാദ്ധ്യമമായ “എക്സ്” (X)-ൽ കണ്ണിചേർത്ത സന്ദേശത്തിലാണ്  ലിയൊ പതിനാലാമൻ പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.

പാപ്പാ കുറിച്ചത് ഇപ്രകാരമാണ്:

“നമ്മുടെ ഘടനകളും ശുശ്രൂഷകളും ഉപരി ഊർജ്ജസ്വലവും, കൂടുതൽ സുതാര്യവും, സുവിശേഷത്തോട് കൂടുതൽ പ്രത്യുത്തരിക്കുന്നതും ആകുന്നതിന്, പരിശുദ്ധാത്മാവിനെയും പരസ്പരവും കൂടുതൽ ആഴത്തിൽ ശ്രവിക്കാൻ സിനഡാത്മക യാത്ര നമ്മളെ ഓരോരുത്തരെയും ക്ഷണിക്കുന്നു. #സിനഡ്”

സിനഡൽ സംഘത്തിൻറെയും സഭയ്ക്കുള്ളിൽ വിശ്വാസികൾ ശ്രവിക്കപ്പെടുന്നതിനും കുടീയാലോചനയിൽ പങ്കാളികളാക്കപ്പെടുന്നതിനും വഴിയൊരുക്കുന്ന സംഘടനകളുടെയും ജൂബിലി ഒക്ടോബർ 24-26 വരെ ആചരിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് പാപ്പായുടെ ഈ ഹ്രസ്വ സന്ദേശം. പാപ്പാ കണ്ണിചേർക്കുന്ന  “എക്സ്”  സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Il percorso sinodale chiama ognuno di noi ad ascoltare più profondamente lo Spirito Santo e l’altro, di modo che le nostre strutture e i nostri ministeri possano essere più agili, più trasparenti e più reattivi al Vangelo. #Synod

EN: The synodal journey calls all of us to listen more deeply to the Holy Spirit and to one another, so that our structures and ministries may be more agile, more transparent, and more responsive to the Gospel. #Synod

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 ഒക്‌ടോബർ 2025, 12:52