പാപ്പാ: സഭ, ദരിദ്രർക്ക് സവിശേഷ സ്ഥാനം കല്പിക്കുന്നതാകണം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ദാരിദ്ര്യത്തിൻറെയൊ ദുർബ്ബലതയുടെയൊ അവസ്ഥയിൽപ്പോലും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നൽ ആർക്കും ഉണ്ടാകരുതെന്ന് പാപ്പാ.
ഒക്ടോബർ 20-ന്, തിങ്കളാഴ്ച (20/10/25) “എക്സ്” (X) സാമൂഹ്യമാദ്ധ്യമത്തിൽ, തൻറെ പ്രഥമ അപ്പൊസ്തോലികോപദേശമായ, “ഞാൻ നിന്നെ സ്നേഹിച്ചു” എന്നർത്ഥം വരുന്ന “ദിലേക്സി തേ” (#DilexiTe) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത സന്ദേശത്തിലാണ് ലിയൊ പതിനാലാമൻ പാപ്പാ ദൈവത്തിന് പാവങ്ങളോടുള്ള പ്രത്യേക പരിഗണന എടുത്തുകാട്ടിക്കൊണ്ട് ഇപ്രകാരം കുറിച്ചിരിക്കുന്നത്.
പാപ്പായുടെ “എക്സ്” സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്:
“ദൈവം ദരിദ്രരോട് ഒരു പ്രത്യേക പരിഗണന കാണിക്കുന്നു: പ്രത്യാശയുടെയും വിമോചനത്തിൻറെയുമായ കർത്താവിൻറെ വചനം പ്രഥമതഃ അവരെയാണ് സംബോധന ചെയ്യുന്നത്, അതിനാൽത്തന്നെ, ദാരിദ്രാവസ്ഥയിലോ ബലഹീനതയിലോ പോലും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നൽ മേലിൽ ഉണ്ടാകരുത്. ക്രിസ്തുവിൻറേതായിരിക്കണമെങ്കിൽ, സഭ ദരിദ്രർക്ക് സവിശേഷമായൊരു സ്ഥാനം നൽകുന്ന ഒരു സഭയായിരിക്കണം. #ദിലേക്സി തേ. ”
പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Dio mostra predilezione verso i poveri: prima di tutto a loro è rivolta la parola di speranza e di liberazione del Signore e, perciò, pur nella condizione di povertà o debolezza, nessuno deve sentirsi più abbandonato. E la Chiesa, se vuole essere di Cristo, dev’essere Chiesa in cui i poveri hanno un posto privilegiato. #DilexiTe
EN: God shows a preference for the poor: the Lord’s words of hope and liberation are addressed first of all to them. Therefore, even in their poverty or weakness, no one should feel abandoned. And if the Church wants to be Christ's Church, it must be a Church in which the poor have a privileged place. #DilexiTe
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
