തിരയുക

കൂടിക്കാഴ്ചയിൽ പാപ്പാ അംഗങ്ങളെ അഭിവാദ്യം ചെയ്യുന്നു കൂടിക്കാഴ്ചയിൽ പാപ്പാ അംഗങ്ങളെ അഭിവാദ്യം ചെയ്യുന്നു   (ANSA)

വിദ്യാഭ്യാസം, മനുഷ്യന്റെ അന്തസ്സിനെ തിരിച്ചറിയുവാൻ നമ്മെ സഹായിക്കണം: പാപ്പാ

പത്രപ്രവർത്തനം, സാമ്പത്തിക ശാസ്ത്രം, ആശയവിനിമയം, ബിസിനസ്സ് എന്നീ മേഖലകളിലെ ഉപരിപഠനത്തിനായുള്ള ആർ‌സി‌എസ് അക്കാദമിയുടെ ഉപദേശക സമിതിയുമായി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ചനടത്തി, തദവസരത്തിൽ നൽകിയ സന്ദേശത്തിൽ, പൊതുനന്മ അന്വേഷിക്കാനും, മനുഷ്യത്വരഹിതമായ കാര്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കുവാനും പാപ്പാ അടിവരയിട്ടു പറഞ്ഞു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഡിജിറ്റൽ യുഗത്തിൽ ഒരു പുതിയ മാനവികതയുടെ സാധ്യത ചർച്ച ചെയ്യുന്ന അവസരത്തിൽ,  ആർ‌സി‌എസ് അക്കാദമിയുടെ ഉപദേശക സമിതിയുമായി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ചനടത്തി. ധാർമ്മികതയും നിർമ്മിത  ബുദ്ധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ആശയവിനിമയം എങ്ങനെ ആളുകളുടെ സേവനത്തിനായി ഉപയോഗപ്പെടുത്താമെന്നുമുള്ള ചർച്ചാവിഷയങ്ങൾ ഏറെ കാലികപ്രസക്തമാണെന്നു പാപ്പാ സന്ദേശത്തിൽ പറഞ്ഞു.

എല്ലാ  മനുഷ്യരുടെയും തുല്യ അന്തസ്സിനെ സജീവവും പരിവർത്തനപരവുമാക്കുകയും ചെയ്യുന്നത് വിദ്യഭ്യാസത്തിന്റെ ഒഴിച്ചുകൂടാനാവാത്ത കർത്തവ്യമാണെന്നു പാപ്പാ അടിവരയിട്ടു. ഇക്കാരണത്താൽ, ഡിജിറ്റൽ  പരിതസ്ഥിതികളിൽ വസിക്കാനുള്ള വിദ്യാഭ്യാസവും, ആളുകളുടെയും സമൂഹങ്ങളുടെയും സമഗ്ര വികസനത്തിൽ നിന്ന് വേർപെടുത്താതെ നിർമ്മിത ബുദ്ധിയുമായുള്ള ബന്ധവും അത്യന്താപേക്ഷിതവും ആണെന്ന് പാപ്പാ ചൂണ്ടികാണിച്ചു. ഇവിടെ മനുഷ്യത്വരഹിതതയുടെയും കൃത്രിമത്വത്തിന്റെയും പുതിയ രൂപങ്ങളുടെ ആവിർഭാവം ഒഴിവാക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

അതിനാൽ ഉത്തരവാദിത്വത്തോടെ, എല്ലാ കാര്യങ്ങളെയും വിമർശനാത്മകമായി വിലയിരുത്തുവാനും, അഭിപ്രായങ്ങളിൽ നിന്ന് വസ്തുതകളെ വേർതിരിച്ചറിയാനും, തെറ്റായ വാർത്തകളിൽ നിന്ന് യഥാർത്ഥ വാർത്തകളെ മനസിലാക്കുവാനുംഏവരും സജ്ജരാകണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

വ്യാപാരമേഖലകളിൽ, സമ്പദ് വ്യവസ്ഥയും ബിസിനസ്സ്  തന്ത്രങ്ങളും ഉൾപ്പെടുന്നുവെങ്കിലും, ലോകത്തെ  മികച്ച സ്ഥലമാക്കി മാറ്റുന്നതിന്, നീതിയോടെയുള്ള പ്രവർത്തനവും, വിമർശനാത്മക ബോധവും, പുനർവിചിന്തനവും ഏറെ ആവശ്യമെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. സുതാര്യത, ഉത്തരവാദിത്തം, ഗുണനിലവാരം, വ്യക്തത, വസ്തുനിഷ്ഠത എന്നിവയാണ് സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനമെന്നും പാപ്പാ അടിവരയിട്ടു. ആശയവിനിമയങ്ങളിൽ, വാക്കുകളെയും, മനസ്സുകളെയും, ഭൂമിയെയും  നിരായുധമാക്കണെമന്നും, പ്രതിഫലനം, ശാന്തത, സങ്കീർണ്ണത എന്നിവയുടെ ആവശ്യകത ഊന്നിപ്പറയുകയും വേണമെന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും, ലിയോ പതിനാലാമൻ എടുത്തു പറഞ്ഞു.

താൽപ്പര്യങ്ങളുടെ പക്ഷപാതിത്വത്തിൽ നിന്നും, ഫാഷനുകളുടെ തിടുക്കത്തിൽ നിന്നും ആശയവിനിമയ പ്രാവർത്തനങ്ങളെ സ്വാതന്ത്രമാക്കണമെന്നും പാപ്പാ അംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 നവംബർ 2025, 14:16