ലിയോ പതിനാലാമൻ പാപ്പാ കാനഡയുടെ ഗവർണർ ജനറൽ മേയ് സൈമണ് കൂടിക്കാഴ്ച അനുവദിച്ചു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ജനതകൾക്കിടയിൽ സമാധാനം സ്ഥാപിക്കപ്പെടുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും, അന്താരാഷ്ട്ര, ദേശീയ വിഷയങ്ങളും ചർച്ച ചെയ്‌ത് ലിയോ പതിനാലാമൻ പാപ്പായും. കാനഡയുടെ ഗവർണർ ജനറൽ മേരി ഷന്നീ മേയ് സൈമനും. പ്രസിഡന്റ് മെയ് സൈമണ് മാർച്ച് അഞ്ചാം തീയതി പരിശുദ്ധ പിതാവ് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചതുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പരിശുദ്ധ സിംഹാസനം വ്യക്തമാക്കിയത്.
വത്തിക്കാനിലെ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ വച്ച് നടന്ന കൂടിക്കാഴ്ചകളിൽ, പരിശുദ്ധ സിംഹാസനവും കാനഡയും തമ്മിലുള്ള നല്ല ഉഭയകക്ഷിബന്ധത്തിലുള്ള സന്തോഷം പങ്കുവയ്ക്കപ്പെട്ടുവെന്നും, ഫ്രാൻസിസ് പാപ്പാ തുടങ്ങിവച്ച പരസ്പരധാരണയുടെ പാതയിലുള്ള മുന്നേറ്റത്തിൽ ഇരുകൂട്ടരും സംതൃപ്തി പ്രകടിപ്പിച്ചുവെന്നും പ്രെസ് ഓഫീസ് അറിയിച്ചു.
പൊതുതാത്പര്യ കാര്യങ്ങളും, ദേശീയ, അന്താരാഷ്ട്രീയ വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ട ഈ കൂടിക്കാഴ്ചയിൽ, ജനതകൾക്കിടയിൽ സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളുടെ പ്രാധാന്യം പ്രത്യേകമായി അനുസ്മരിക്കപ്പെട്ടു.
പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ, വത്തിക്കാനും വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം തലവൻ ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ എന്നിവരുമായും കാനഡ ഗവർണർ ജനറൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
2021 ജൂലൈ 26-നായിരുന്നു കോമൺവെൽത്ത് രാജ്യങ്ങളിൽ ഒന്നായ കാനഡയുടെ നേതൃസ്ഥാനത്തേക്ക് മേയ് സൈമൺ നിയമിക്കപ്പെട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
