തിരയുക

ലിയോ പതിനാലാമൻ പാപ്പാ, ലിത്വാനിയൻ പ്രധാനമന്ത്രി ഇംഗ റുഗിനിയേനെയ്ക്കൊപ്പം ലിയോ പതിനാലാമൻ പാപ്പാ, ലിത്വാനിയൻ പ്രധാനമന്ത്രി ഇംഗ റുഗിനിയേനെയ്ക്കൊപ്പം   (@VATICAN MEDIA)

ലിയോ പതിനാലാമൻ പാപ്പാ ലിത്വാനിയൻ പ്രധാനമന്ത്രിക്ക് കൂടിക്കാഴ്ച അനുവദിച്ചു

മാർച്ചുമാസം ഏഴാം തീയതി, ശനിയാഴ്ച്ച, ലിയോ പതിനാലാമൻ പാപ്പാ, ലിത്വാനിയൻ പ്രധാനമന്ത്രി ഇംഗ റുഗിനിയേനെയ്ക്ക് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചതായി പരിശുദ്ധ സിംഹാസനം അറിയിച്ചു.

വത്തിക്കാൻ ന്യൂസ്

വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ച്, ലിയോ പതിനാലാമൻ പാപ്പാ,   ലിത്വാനിയയുടെ പ്രധാന മന്ത്രി, ഇംഗ റുഗിനിയേനെയെ സ്വീകരിക്കുകയും, കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. മാർച്ചു മാസം ഏഴാം തീയതി, പ്രാദേശിക സമയം  രാവിലെയാണ് കൂടിക്കാഴ്ച നടന്നത്.

തുടർന്ന്, വത്തിക്കാനിലെ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ വച്ച്,  വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം തലവൻ, ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗറുമായും, പ്രധാനമന്ത്രി ചർച്ചകൾ നടത്തി. തദവസരത്തിൽ, പരിശുദ്ധ സിംഹാസനവും ലിത്വാനിയയും തമ്മിലുള്ള ആരോഗ്യപരമായ  ബന്ധത്തിൽ സംതൃപ്തി പ്രകടിപ്പിക്കുകയും, മനുഷ്യന്റെ അന്തസ്സിനും സമൂഹത്തിന്റെ പൊതുനന്മയ്ക്കും കത്തോലിക്കാ സഭ നൽകുന്ന  സംഭാവനകളെ  ചൂണ്ടിക്കാട്ടുകയും ചെയ്തു.

നിരവധി അന്താരാഷ്ട്ര വിഷയങ്ങളിലും ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചു. ഉക്രൈനിലേയും, മധ്യ പൂർവേഷ്യയിലെയും സംഘർഷ സാഹചര്യങ്ങളെ പരാമർശിച്ചുകൊണ്ട്, യുദ്ധം അവസാനിപ്പിക്കാൻ കഴിയുന്ന നയതന്ത്ര പരിഹാരങ്ങൾ കണ്ടെത്തുന്നതിന് എല്ലാ തലങ്ങളിലും ശ്രമങ്ങൾ നടക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ചർച്ചയിൽ എടുത്തു പറഞ്ഞു.

 2025 സെപ്റ്റംബർ ഇരുപത്തിയഞ്ചാം തീയതിയാണ്, ഇംഗ റുഗിനിയേനെ, ലിത്വാനിയയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 മാർച്ച് 2026, 12:26