തിരയുക

പാപ്പാ വിശുദ്ധ ബലിയർപ്പിക്കുന്നു പാപ്പാ വിശുദ്ധ ബലിയർപ്പിക്കുന്നു   (ANSA)

ത്യാഗങ്ങളാണ് ക്രൈസ്തവ ജീവിതത്തെ ആധികാരികവും, ശക്തവുമാക്കുന്നത്: പാപ്പാ

നോമ്പുകാലത്ത് അനുഷ്ഠിക്കുന്ന ത്യാഗ പ്രവൃത്തികളുടെ പ്രാധാന്യവും, മൂല്യവും എടുത്തു പറഞ്ഞുകൊണ്ട്, ലിയോ പതിനാലാമൻ പാപ്പാ എക്സ് സന്ദേശം പങ്കുവച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പരിത്യാഗത്തിന്റെയും, ഉപവാസത്തിന്റെയും സമയമായ നോമ്പുകാലം, നമ്മെ ഏവരെയും ആധികാരികതയുള്ള ക്രിസ്ത്യാനികളായി മാറ്റുന്നുവെന്നും, ഇത്തരം ത്യാഗങ്ങൾ കൂടാതെ ക്രൈസ്തവജീവിതം ശക്തിപ്പെടുകയില്ലെന്നും ഓർമ്മപ്പെടുത്തിക്കൊണ്ട്, സമൂഹ മാധ്യമമായ എക്സിൽ ലിയോ പതിനാലാമൻ പാപ്പാ സന്ദേശം പങ്കുവച്ചു.

സന്ദേശത്തിന്റെ പൂർണ്ണ രൂപം ഇപ്രകാരമാണ്:

"പാപത്തിൽ നിന്നും, തിന്മയിൽ നിന്നും കൃപയുടെ പിന്തുണയോടെ പിന്മാറാനുള്ള നമ്മുടെ ആന്തരിക പ്രതിബദ്ധതയുടെ ദൃശ്യമായ അടയാളമെന്ന നിലയിൽ, ഉപവാസത്തിൽ, കൂടുതൽ ശാന്തമായ ഒരു ജീവിതശൈലി സ്വീകരിക്കാൻ നമ്മെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള മറ്റ് തരത്തിലുള്ള ദാരിദ്ര്യ രൂപങ്ങളും ഉൾപ്പെടുത്തണം. കാരണം ത്യാഗപ്രവൃത്തികൾ  മാത്രമേ ക്രിസ്തീയ ജീവിതത്തെ ശക്തവും ആധികാരികവുമാക്കൂ."

IT: Il digiuno, in quanto segno visibile del nostro impegno interiore di sottrarci al peccato e al male con il sostegno della grazia, deve includere anche altre forme di privazione volte a farci acquisire uno stile di vita più sobrio, poiché solo l’austerità rende forte e autentica la vita cristiana. #Quaresima

EN: Fasting is a visible sign of our inner commitment to turn away from sin and evil with the help of grace, and it must also include other forms of self-denial. Fasting should help us acquire a more sober lifestyle, since austerity alone makes the Christian life strong and authentic. #Lent

#നോമ്പുകാലം എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പാപ്പായുടെ സന്ദേശം പങ്കുവയ്ക്കപ്പെട്ടത്. വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെ “എക്സ്” അനുയായികളുള്ള പാപ്പാ കുറിക്കുന്ന  സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 മാർച്ച് 2026, 09:25