തിരയുക

സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കസ്റ്ററിയുടെ പുതിയ പ്രീഫെക്ട്  സിസ്റ്റർ അലസ്സാൻഡ്ര സ്മെറില്ലി സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കസ്റ്ററിയുടെ പുതിയ പ്രീഫെക്ട് സിസ്റ്റർ അലസ്സാൻഡ്ര സ്മെറില്ലി 

വത്തിക്കാനിൽ പുതിയ നിയമനങ്ങൾ

വത്തിക്കാനിലെ, സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കസ്റ്ററിയിലും, നിയമനിർമ്മാണ പാഠങ്ങൾക്കായുള്ള ഡിക്കസ്റ്ററിയിലും പുതിയ നിയമനങ്ങൾ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ നടത്തി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വത്തിക്കാനിലെ സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി, സിസ്റ്റർ അലസ്സാൻഡ്ര സ്മെറില്ലിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. 'ലൗദാത്തോ  സി' പരിശീലന കേന്ദ്രത്തിന്റെ പ്രത്യേക ഉത്തരവാദിത്വത്തോടെ, നിലവിൽ അതേ ഡിക്കസ്റ്ററിയുടെ അണ്ടർസെക്രട്ടറി എന്ന നിലയിൽ സേവനം അനുഷ്ഠിച്ചുവന്നിരുന്ന  കർദിനാൾ ഫാബിയോ ബാജോയെ, ഡിക്കസ്റ്ററിയുടെ പ്രൊ-പ്രീഫെക്റ്റായും പാപ്പാ നിയമിച്ചു.

 അതേസമയം, മോൺസിഞ്ഞോർ ജോസെഫ് ബർലാസിനെ ഡികാസ്റ്ററിയുടെ കാര്യദർശിയായും പരിശുദ്ധ പിതാവ് നിയമിച്ചു. 2026 സെപ്റ്റംബർ മാസം ഒന്നാം തീയതിയാണ്, മൂവരും പുതിയ ചുമതകൾ ഔദ്യോഗികമായി ഭരമേൽക്കുന്നത്.

അതേസമയം, വത്തിക്കാനിലെ നിയമനിർമ്മാണ പാഠങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പുതിയ കാര്യദർശിയായി, മോൺസിഞ്ഞോർ മാർക്കോ മെല്ലിനോയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു.

വത്തിക്കാനിൽ, പാപ്പായുടെ ജീവകാരുണ്യ സേവനത്തിനായുള്ള ഡികാസ്റ്ററിയുടെ കാര്യദർശിയായി, മോൺസിഞ്ഞോർ ലൂച്ചോ  അഡ്രിയാൻ റൂയിസിനെയും,  ഉപകാര്യദർശിയായി, ഡോ. മാസിമോ റാല്ലിയെയും പാപ്പാ നിയമിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

30 ജൂൺ 2026, 13:13