അപരന്റെ ജീവിതത്തിൽ ക്രിസ്തുവിന്റെ നോട്ടം നാം തിരിച്ചറിയണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
നാൽപ്പത്തിയഞ്ച് വർഷങ്ങളായി, തൊളേദോയിലെ, മാർസോദേത്തോയിൽ, ബുദ്ധിപരമായ വൈകല്യമുള്ളവരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി സേവനം അനുഷ്ഠിക്കുന്ന സംഘടനയിലെ ആളുകളുമായി, ലിയോ പതിനാലാമൻ പാപ്പാ, ഓഗസ്റ്റ് മാസം ഇരുപത്തിനാലാം തീയതി, വത്തിക്കാനിൽ വച്ച് കൂടിക്കാഴ്ച്ച നടത്തുകയും അവർക്ക് സന്ദേശം നൽകുകയും ചെയ്തു.
ആരും കാണാത്തതും ദൈവത്തിന് മാത്രം പ്രതിഫലം നൽകാൻ കഴിയുന്നതുമായ സേവനങ്ങൾ ചെയ്തു കൊണ്ട് അപരന്റെ മുഖത്തു യേശുക്രിസ്തുവിനെ തന്നെ കണ്ടെത്തുന്നത് ഏറെ സന്തോഷകരമാണെന്ന് പാപ്പാ എടുത്തുപറഞ്ഞു. ഏറ്റവും ദുർബലരായ ആളുകളുടെ ജീവിതത്തിൽ, നമ്മെ വെല്ലുവിളിക്കുന്ന ക്രിസ്തുവിന്റെ നോട്ടം എങ്ങനെ തിരിച്ചറിയാമെന്ന് അറിയുന്നത് ഒരു മാനവിക- ക്രിസ്തീയ സമൂഹമായി വളരാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒന്നാണെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു.
ബുദ്ധി വൈകല്യമുള്ള ആളുകൾക്ക് സേവനം നൽകുന്നവരുടെ, ഐക്യദാർഢ്യം, മനുഷ്യാന്തസ്സിന്റെ പരിപാലന, പൂർണ്ണമായുള്ള സ്വീകരണം എന്നിങ്ങനെയുള്ള മൂല്യങ്ങളും പാപ്പാ ചൂണ്ടിക്കാണിച്ചു. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ്, ഒരു സ്വപ്നം പോലെ തോന്നിയതും, ഇന്ന് യാഥാർഥ്യമായി ചിന്തിക്കുന്നതുമായ ഡോൺ മാർസെലിനോ കാസാസിന്റെ പ്രചോദനത്തിനു, ദൈവത്തോട് ഏവരും കൃതജ്ഞതയുള്ളവരാണെന്നും പാപ്പാ പറഞ്ഞു. നമ്മുടെ വിശ്വാസത്തിന്റെ പരീക്ഷണമാണ് കാരുണ്യപ്രവൃത്തികളും, കരുതലും എന്നതും പാപ്പാ കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
