തിരയുക

കർദ്ദിനാൾ മൈക്കൾ ചെർണി കർദ്ദിനാൾ മൈക്കൾ ചെർണി 

സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കാസ്ട്രിയുടെ താത്കാലിക അദ്ധ്യക്ഷനായി കർദ്ദിനാൾ മൈക്കൾ ചെർണിയെ പാപ്പാ നിയമിച്ചു

പുതിയ അദ്ധ്യക്ഷന്റെയും സഹകാരികളുടേയും നിയമനം നടക്കും വരെ കർദ്ദിനാൾ മൈക്കൾ ചെർണി പാപ്പാ ഏൽപ്പിച്ച ഈ ഉത്തരവാദിത്വം നിർവ്വഹിക്കും.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

2016ൽ ഫ്രാൻസിസ് പാപ്പാ മുൻപുണ്ടായിരുന്ന നാലു പൊന്തിഫിക്കൽ കൗൺസിലുകളെ സംയോജിപ്പിച്ചുകൊണ്ട് സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കാസ്ട്രി സ്ഥാപിച്ചു. 2017 ജനുവരിയിൽ പുതിയ ഡിക്കാസ്ട്രി അതിന്റെ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. പരീക്ഷണാർത്ഥമുള്ള നിയമസംഹിതയുമായി ആദ്യ 5 വർഷം പൂർത്തിയാക്കിയതിനാലും കഴിഞ്ഞ വേനൽക്കാലത്ത് നടത്തിയ വിലയിരുത്തലുകൾക്ക് ശേഷവും, ഡിക്കാസ്ട്രിയിലെ ഉത്തരവാദിത്വപ്പെട്ട മേലധികാരികൾ തങ്ങളുടെ അധികാര പത്രം പരിശുദ്ധപിതാവിന്റെ കരങ്ങളിൽ തിരികെ ഏൽപ്പിച്ചു. കർദ്ദിനാൾ പീറ്റർ ടർക്സണിനും അദ്ദേഹത്തിന്റെ സഹകാരികൾക്കും അവർ നൽകിയ സേവനങ്ങൾക്ക്  വളരെ വൈകാരികമായി നന്ദി പറഞ്ഞ പാപ്പാ, വരുന്ന ജനുവരി ഒന്നു മുതൽ പുതിയ അദ്ധ്യക്ഷന്റെയും സഹകാരികളുടേയും നിയമനം നടക്കും വരെ ഡിക്കാസ്ട്രിയുടെ അദ്ധ്യക്ഷനായി കർദ്ദിനാൾ മൈക്കൾ ചെർണിയേയും, സെക്രട്ടറിയായി സി. അലസ്സാൻഡ്ര സ്മെരില്ലിയേയും നിയമിച്ചതായി പരിശുദ്ധ സിംഹാസനത്തിന്റെ അറിയിപ്പിൽ പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 December 2021, 09:44