തിരയുക

സ്വിസ്സ് ഗ്വാർഡ് സ്വിസ്സ് ഗ്വാർഡ് 

നിയന്ത്രണങ്ങൾ മറികടന്ന് വത്തിക്കാനിലേക്ക് വാഹനമോടിച്ച് കയറിയ നാൽപത്കാര൯ അറസ്റ്റിൽ

വത്തിക്കാനിലെ സ്വിസ്സ് ഗ്വാർഡിന്റെ രണ്ടു് ചെക് പോയിന്റ്കൾ തരണം ചെയ്താണ് അതിവേഗം കാർ ഓടിച്ച് വത്തിക്കാനിലേക്ക് കയറിയത്. വത്തിക്കാൻ പോലീസിന്റെ കസ്റ്റഡിയിലാണ് നാൽപത്കാരൻ.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

വത്തിക്കാനിലെ പ്രധാന പ്രവേശന കവാടങ്ങളിൽ ഒന്നിലേക്ക് വ്യാഴാഴ്ച വൈകിട്ട് അതിവേഗതയിൽ കാറോടിച്ച് കയറിയ അയാൾ അപ്പോസ്തലിക അരമനയിലെ ഡമാസൂസ് മുറ്റം വരെ എത്തിയപ്പോഴാണ് വത്തിക്കാൻ പോലീസിന് തടയാനായത്. സാന്ത അന്ന കവാടത്തിൽ രാത്രി എട്ട് മണി കഴിഞ്ഞായിരുന്നു സംഭവം.

വത്തിക്കാൻ മാധ്യമ വിഭാഗത്തിന്റെ കാര്യാലയം അറിയിക്കുന്നതനുസരിച്ച് ആദ്യം വത്തിക്കാനിലേക്കുള്ള പ്രവേശനം തടഞ്ഞ സ്വിസ്സ് ഗ്വാർഡിൽ നിന്ന് പിൻതിരിഞ്ഞ ശേഷം വൻവേഗതയിൽ തിരിച്ച് കാറോടിച്ചു വന്നു കൊണ്ടാണ് സ്വിസ് ഗ്വാർഡിന്റെയും വത്തിക്കാൻ പോലിസിന്റെയും രണ്ട് ചെക് പോയിന്റുകൾ അയാൾ കടന്നുപോയത്. കാറ് തടയാനുള്ള ശ്രമത്തിൽ കവാടത്തിലെ സുരക്ഷാ സംവിധാനത്തിലുണ്ടായിരുന്ന വത്തിക്കാൻ പോലീസ് ഇൻസ്പെക്ടർ വാഹനത്തിന്റെ മുൻ ടയറുകളിലേക്ക് നിറയൊഴിച്ചു. വെടിയേറ്റിട്ടും വാഹനം മുന്നോട്ടു പോയ്ക്കൊണ്ടിരുന്നു. കടന്നുകയറ്റത്തിനുള്ള അപകട സൈറൺ മുഴക്കി വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലേക്കും, വത്തിക്കാൻ തോട്ടത്തിലേക്കും പാപ്പാ വസിക്കുന്ന സാന്താ മാർത്ത ചത്വരത്തിലേക്കുമുള്ള പ്രവേശനം തടഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 മേയ് 2023, 13:25