തിരയുക

വത്തിക്കാൻ ചത്വരം വത്തിക്കാൻ ചത്വരം  (ANSA)

വത്തിക്കാൻ സംസ്ഥാനത്തിന് പുതിയ അടിസ്ഥാന നിയമങ്ങൾ!

വത്തിക്കാൻ സംസ്ഥാനത്തിൻറെ മൗലിക നിയമങ്ങൾ കാലോചിതമാക്കി ഫ്രാൻസീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വത്തിക്കാൻ സംസ്ഥാനത്തിന് കലോചിതമായ പുതിയ അടിസ്ഥാന നിയമങ്ങൾ മാർപ്പാപ്പാ നല്കി.

ഫാത്തിമാ നാഥയുടെ തിരുന്നാൾ ദിനമായ മെയ് 13-ന് ശനിയാഴ്‌ചയാണ് ഫ്രാൻസീസ് പാപ്പാ ഇതു പുറപ്പെടുവിച്ചത്.

1929 ലെ മൗലിക നിയമത്തിൻറെ തുടർച്ചയും 2000-ത്തിലേതിന് പകരവുമായ ഈ നിയമം നമ്മുടെ ഈ കാലഘട്ടത്തിൻറെ ആവശ്യങ്ങളോടു പ്രത്യുത്തരിക്കുന്നതിന് ആവശ്യമാണെന്ന തൻറെ ബോധ്യം പാപ്പാ ഈ നിയമത്തിൻറെ ആമുഖ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

വത്തിക്കാൻ സംസ്ഥാനത്തിലെ മറ്റെല്ലാനിയമനിർമ്മാണങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനവും അവലംബവുമാണ് ഈ നിയമം എന്ന് പാപ്പാ പറയുന്നു. വത്തിക്കാൻറെ നിയമവ്യവസ്ഥയുടെ അദ്വിതീയതയും സ്വയംഭരണാവാകശവും സ്ഥിരീകരിക്കുന്നതാണ് പുതിയ അടിസ്ഥാന നിയമം.  സംസ്ഥാനത്തിൻറെ തനതായ നടപടികൾക്കും പ്രവർത്തനങ്ങൾക്കും ആവശ്യമായ സ്വയംഭരണാവകാശം ഉറപ്പാക്കുകയാണ്  ഈ മൗലികനിയമത്തിൻറെ ലക്ഷ്യമെന്നും പാപ്പാ വ്യക്തമാക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 May 2023, 17:57