തിരയുക

കാസ്തെൽഗന്തോൾഫൊ, ഒരു ദൂരക്കാഴ്ച കാസ്തെൽഗന്തോൾഫൊ, ഒരു ദൂരക്കാഴ്ച  (©Buesi - stock.adobe.com)

വത്തിക്കാൻ ശാസ്ത്രനിരീക്ഷണകേന്ദ്രം വെർച്വൽപ്രദർശനം സംഘടിപ്പിക്കുന്നു

വത്തിക്കാൻ വാനനിരീക്ഷണകേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റു വഴി (https://www.vaticanobservatory.va/en/) ഈ വെർച്വൽ പ്രദർശനം കാണാൻ സാധിക്കും.

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

പൊന്തിഫിക്കൽ വില്ലകളിലെ താഴികക്കുടങ്ങളുടെ നിർമ്മാണചരിത്രവും,ചരിത്രപരമായ ദൂരദർശിനികളും, കാസ്റ്റൽ ഗന്ധോൾഫോയിലെ  പൊന്തിഫിക്കൽ കൊട്ടാരവും അതിലെ  താഴികക്കുടങ്ങളും സന്ദർശകർക്ക് കൂടുതൽ അടുത്തറിയുവാനും, ചരിത്രപരമായ വിജ്ഞാനം പകർന്നു നല്കുന്നതിനുമായി വത്തിക്കാൻ ശാസ്ത്രനിരീക്ഷണ കേന്ദ്രം നൂതനമായ സാങ്കേതിക സഹായത്തോടെ വെർച്വൽ സന്ദർശനത്തിനുള്ള അവസരം ഒരുക്കുന്നു. പുരാതനമായ വത്തിക്കാൻ ശാസ്ത്ര ശാഖയുടെ ഓരോ കാലഘട്ടവും വെളിപ്പെടുത്തുന്ന ഈ സന്ദർശനം വഴിയായി ആളുകൾക്ക് കൂടുതൽ എളുപ്പത്തിൽ കാര്യങ്ങൾ ഗ്രഹിക്കുവാൻ ഈ ആശയം വഴിയൊരുക്കും.

 പല അറകളായി തിരിച്ചിട്ടുള്ള പ്രദർശനത്തിൽ ആദ്യ ഘട്ടത്തിൽ വത്തിക്കാൻ വാനനിരീക്ഷണകേന്ദ്രത്തിന്റെ ചരിത്രം എടുത്തുകാണിക്കുന്നു. 1582-ൽ കലണ്ടർ പരിഷ്കരണത്തിന്റെ വക്താവായി എത്തിയ ഗ്രിഗറി പതിമൂന്നാമൻ പാപ്പാ മുതൽ  ഇന്നത്തെ വത്തിക്കാൻ ഒബ്സർവേറ്ററിയുടെ സ്ഥാപകനായ  ലിയോ പതിമൂന്നാമൻ പാപ്പാ വരെയുള്ളവരുടെ ചരിത്രവും, ഇതിന് ചുക്കാൻ പിടിച്ച വൈദികരുടെയും,ജ്യോതിശാസ്ത്രജ്ഞരുടെയും ചരിത്രവും ഈ മുറിയിൽ ഒരുക്കിയിരിക്കുന്നു. അവസാനത്തെ മുറിയിൽ ഇന്നത്തെ ഒബ്സർവേറ്ററിയുടെ പ്രവർത്തനങ്ങളെ വിവരിക്കുന്നു.

 എപ്പോഴും ആഗോള ശാസ്ത്രശാഖയ്ക്ക് അനശ്വരമായ സംഭാവനകൾ നൽകിയിട്ടുള്ള വത്തിക്കാൻ വാനനിരീക്ഷണകേന്ദ്രത്തിന്റെയും, ശാസ്ത്രജ്ഞരുടെയും  ചരിത്രങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ഈ നൂതന ആശയം വഴിതെളിക്കും. വത്തിക്കാൻ വാനനിരീക്ഷണകേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (https://www.vaticanobservatory.va/en/) നിന്നുമാണ് വെർച്വൽ പ്രദർശനം കാണാൻ സാധിക്കുക.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 May 2023, 14:19