തിരയുക

 ആർച്ചുബിഷപ്പ് പോൾറിച്ചാർഡ് ഗാല്ലഗർ, അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾറിച്ചാർഡ് ഗാല്ലഗർ, അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ കാര്യദർശി  (ANSA)

സ്ത്രീസമത്വം കൈവരിക്കുന്നതിന് വ്യക്തിമാഹാത്മ്യം ആദരിക്കപ്പെടണം, ആർച്ചുബിഷപ്പ് ഗാല്ലഗെർ.

ആർച്ചുബിഷപ്പ് ഗാല്ലഗെർ, നാലാം ലോക മഹിളാ സമ്മേളനത്തിൻറെ മുപ്പതാം വാർഷികാനുസ്മരണ ഉന്നതതല യോഗത്തെ സെപ്റ്റംബർ 22-ന് ന്യുയോർക്കിൽ സംബോധന ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഒരോ വ്യക്തിയുടെയും, വിശിഷ്യ, അജാത ശിശുമുതൽ വൃദ്ധജനം വരെയുള്ള എറ്റവും ദുർബ്ബലരുടെ, ഔന്നത്യം ആദരിക്കപ്പെടാത്ത പക്ഷം സ്ത്രിസമത്വം കൈവരിക്കുക സാധ്യമല്ലെന്ന് വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് പോൾറിച്ചാർഡ് ഗാല്ലഗർ.

രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ കാര്യദർശിയായ അദ്ദേഹം അമേരിക്കൻ ഐക്യനാടുകളിൽ, ന്യുയോർക്കിൽ, ഐക്യരാഷ്ട്രസഭയുടെ എൺപതാം പൊതുയോഗത്തിൽ സംബന്ധിക്കാനെത്തിയ വേളയിൽ നാലാം ലോക മഹിളാ സമ്മേളനത്തിൻറെ മുപ്പതാം വാർഷികാനുസ്മരണ ഉന്നതതല യോഗത്തെ സെപ്റ്റംബർ 22-ന് സംബോധന ചെയ്യുകയായിരുന്നു.

മൂന്നു പതിറ്റാണ്ടു മുമ്പ് ബെയ്ജിംഗിൽ സ്ത്രീകളെ അധികരിച്ച് സംഘടിപ്പിക്കപ്പെട്ട സമ്മേളനം ചർച്ച ചെയ്ത പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല എന്ന വസ്തുത അദ്ദേഹം എടുത്തുകാട്ടി.  

സ്ത്രീകൾ അനുഭവിക്കുന്ന കൊടും ദാരിദ്ര്യം, നല്ല വിദ്യഭ്യാസാവസരങ്ങൾ അവർക്ക് നിഷേധിക്കപ്പെടുന്ന അവസ്ഥകൾ, താഴ്ന്ന വേതനം തുടങ്ങിയവ ഇതിനുദാഹരണമായി ആർച്ചുബിഷപ്പ് ഗാല്ലഗെർ ചൂണ്ടിക്കാട്ടി. അതുപോലെതന്നെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങൾ ഭീതിജനകങ്ങളാണെന്നും അത് നടക്കുന്നത് വീട്ടിലൊ, സംഘർഷവേദികളിലൊ എവിടെ ആയിരുന്നാലും അവരുടെ അന്തസ്സിനു നേർക്കുള്ള കടന്നാക്രമണവും കടുത്ത അനിതിയും ആണെന്ന് അദ്ദേഹം അപലപിച്ചു.

സ്ത്രീകളെ ദുരുപയോഗിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതിന് സാങ്കേതിക വിദ്യയും ഉപയോഗിക്കപ്പെടുന്നത് അനുസ്മരിച്ച ആർച്ചുബിഷപ്പ് ഗാല്ലഗെർ അത് ഖേദകരമാണെന്ന് പറഞ്ഞു. സ്ത്രീസമത്വവും അവരുടെ ദൈവദത്തമായ അന്തസ്സിൻറെ ആദരവും ഉറപ്പാക്കുകയെന്ന കടമ രാഷ്ട്രങ്ങൾ നിറവേറ്റുമെന്ന പരിശുദ്ധസിംഹാസനത്തിൻറെ പ്രത്യാശ അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 സെപ്റ്റംബർ 2025, 12:07