ആർച്ച്ബിഷപ്പ് ഗാല്ലഗെർ ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായf ബന്ധം പുലർത്തുന്നതിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ കാര്യദർശി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ (ArchbishopPaul Richard Gallagher) ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൻറെ എൺപതാം യോഗത്തിൽ പങ്കെടുക്കുന്നു.
അമേരിക്കൻ ഐക്യനാടുകളിൽ, ന്യുയോർക്കിൽ സെപ്റ്റംബർ 23-29 വരെയാണ് ഐക്യരാഷ്ട്രസഭയുടെ എൺപതാം പൊതുസമ്മേളനം. സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് സെപ്റ്റംബർ 22-ന് ന്യുയോർക്കിൽ എത്തിയ ആർച്ചബിഷപ്പ് ഗാല്ലഗെർ മുപ്പതാം തിയതിവരെ അവിടെ ഉണ്ടായിരിക്കും.
ആഗോളവെല്ലുവിളികളെക്കുറിച്ചു ചർച്ചചെയ്യുകയും ഒരു ധാരണയിലെത്തുകയുമാണ് ലോക നേതാക്കൾ പങ്കെടുക്കുന്ന ഐക്യരാഷ്ട്രസഭയുടെ എൺപതാം വാർഷിക പശ്ചാത്തലത്തിൽ നടക്കുന്ന ഈ ഉന്നതതലയോഗത്തിൻറെ ലക്ഷ്യം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: