തിരയുക

ജൂബിലി തീർത്ഥാടനം- വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ വിശുദ്ധ വാതിലിലേക്ക് കുരിശുമായി ജൂബിലി തീർത്ഥാടനം- വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ വിശുദ്ധ വാതിലിലേക്ക് കുരിശുമായി  (ANSA)

സാന്ത്വന ജൂബിലിയാചരണം സെപ്റ്റംബർ 15-ന്!

ജീവിതദുരിതങ്ങളിലൂടെ കടന്നുപോകുന്നവർക്കും അതനുഭവിച്ചവർക്കും സമാശ്വാസത്തിൻറെ ജൂബിലിയാചരണം വത്തിക്കാനിൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ജീവിതത്തിൽ വിലാപം, യാതനകൾ, ദാരിദ്ര്യം തുടങ്ങിയ വിവിധങ്ങളായ കാരണങ്ങളാൽ വേദനയനുഭവിച്ചവരോ ഇപ്പോൾ സഹനത്തിലൂടെ കടന്നുപോകുന്നവരോ ആയവർക്കുവേണ്ടി സമാശ്വാസത്തിൻറെ ജൂബിലി ആചരിക്കപ്പെടുന്നു.

2025 പ്രത്യാശയുടെ ജൂബിലിവർഷമായി ആചരിക്കപ്പെടുന്നതിൻറെ ഭാഗമായി സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15-ന് തിങ്കളാഴ്ചയാണ് ഈ സാന്ത്വന ജൂബിലി ആചരണം.

ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി 8500-ഓളം പേർ ഇതിൽ പങ്കുകൊള്ളുമെന്ന് സുവിശേഷവത്കരണത്തിനായുള്ള വിഭാഗം പ്രതീക്ഷിക്കുന്നു.

ജൂബിലിയാചരണത്തിനെത്തുന്നവർ തിങ്കളാഴ്ച രാവിലെ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ വിശുദ്ധവാതിൽ കടക്കും. തിങ്കളാഴ്ച വൈകുന്നേരം ബസിലിക്കയിൽ ലിയൊ പതിനാലമൻ പാപ്പാ നയിക്കുന്ന ജാഗര പ്രാർത്ഥനയിൽ പങ്കുകൊള്ളും. പ്രത്യാശയുടെ നാഥയായ കന്യകാമറിയത്തിൻറെ തിരുസ്വരൂപത്തിൻറെ സാന്നിധ്യത്തിലായിരിക്കും പ്രാർത്ഥനാശുശ്രൂഷ.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 സെപ്റ്റംബർ 2025, 11:53