തിരയുക

പ്രീഫെക്ട് കർദിനാൾ കുർട്ട് കോഹ് പ്രീഫെക്ട് കർദിനാൾ കുർട്ട് കോഹ് 

പാപ്പായുടെ ലെബനൻ- തുർക്കി സന്ദർശനം ക്രൈസ്തവർക്ക് പ്രോത്സാഹനം നൽകും: കർദിനാൾ കോഹ്

നിഖ്യാ കൗൺസിലിന്റെ ജൂബിലി ആഘോഷത്തെക്കുറിച്ചും, പാപ്പയുടെ തുർക്കിയിലേക്കും ലെബനനിലേക്കും ഉള്ള യാത്രയെക്കുറിച്ചും, എടുത്തു പറഞ്ഞുകൊണ്ട് ക്രൈസ്തവൈക്യപരിപോഷണത്തിനായുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ കുർട്ട് കോഹ്, വത്തിക്കാൻ മീഡിയയ്ക്ക് അഭിമുഖസംഭാഷണം അനുവദിച്ചു.

വത്തിക്കാൻ ന്യൂസ്

ക്രൈസ്തവമതം, വിഭജനങ്ങളാലും, വേർപിരിയലുകളാലും ഏറെ മുറിവേൽപ്പിക്കപ്പെടാത്ത ക്രിസ്തുവർഷം 325 ലാണ് നിഖ്യ സൂനഹദോസ് നടക്കുന്നതെന്നും, അതിനാൽ എല്ലാ ക്രൈസ്തവ വിഭാഗങ്ങളും കൂട്ടായ്മയിൽ നിലനിൽക്കേണ്ടതിന്റെ പ്രാധാന്യം സൂനഹദോസ് എടുത്തുകാണിച്ചുവെന്നും കർദിനാൾ പറഞ്ഞു.  യേശുക്രിസ്തുവിലുള്ള വിശ്വാസം എല്ലാ ക്രൈസ്തവ വിഭാഗങ്ങൾക്കും സ്വീകാര്യമായതും ഈ കൂട്ടായ്മയുടെ പ്രാധാന്യത്തെ അടിവരയിടുന്നുവെന്നതും കർദിനാൾ ചൂണ്ടിക്കാട്ടി.

വിശ്വാസത്തിൽ ഐക്യം മാത്രമേ കണ്ടെത്താൻ കഴിയൂ എന്നും, മാമ്മോദീസയിൽ ക്രിസ്തുവിന്റെ ശരീരത്തിലെ ഓരോ പുതിയ അവയവത്തിനും കൈമാറുകയും, ഭരമേൽപ്പിക്കുകയും ചെയ്യുന്ന ആ അപ്പസ്തോലിക വിശ്വാസത്തിലാണ് ആ ഐക്യം സാധ്യമാകുന്നതെന്നും കർദിനാൾ ഓർമ്മപ്പെടുത്തി.

നിഖ്യ സൂനഹദോസ് വാർഷിക വേളയിൽ, പാപ്പയോടൊപ്പം എല്ലാ ക്രൈസ്തവ വിഭാഗങ്ങളിലെയും പ്രതിനിധികൾ ഉണ്ടായിരിക്കണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്നു പറഞ്ഞ കർദിനാൾ, പാപ്പയും അതുതന്നെയാണ് ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു. നാം അനേകരും, വ്യത്യസ്തരും ആണെങ്കിലും, ക്രിസ്തുവിൽ നാമേവരും ഒന്നാണ് "അവനിൽ നാം ഒന്നാണ്" (In Illo uno unum) എന്നുള്ള, ലിയോ പതിനാലാമൻ പാപ്പായുടെ വാചകം, എക്യൂമെനിസത്തെയും ഏറെ സ്വാധീനിക്കുന്നതാണെന്നു കർദിനാൾ കോഹ് പറഞ്ഞു.

നിഖ്യ കൗൺസിലിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച്, ധാരാളം സമ്മേളനങ്ങളും, പഠനശിബിരങ്ങളും നടത്തിയിട്ടുണ്ടെന്നും, അത് ഇന്നും കൗൺസിലിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നതും, പൊതുവായ വിശ്വാസം നവീകരിക്കുന്നതിലുള്ള താത്പര്യവുമാണെന്നും കർദിനാൾ ചൂണ്ടിക്കാട്ടി.

തുർക്കിയിലും പ്രത്യേകിച്ച് ലെബനനിലെയും  പ്രയാസകരമായ സാഹചര്യങ്ങളോടുള്ള സഹതാപത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും അടയാളമാണ് പാപ്പായുടെ സന്ദർശനമെന്നും, ഇത് ക്രിസ്ത്യാനികൾക്ക് ഒരു പ്രോത്സാഹനമാണെന്നും കർദിനാൾ എടുത്തുപറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 നവംബർ 2025, 13:45