പാപ്പായുടെ ഔദ്യോഗിക ഛായാഗ്രാഹകന് നന്ദിയർപ്പിച്ച് ആശയവിനിമയ ഡിക്കസ്റ്ററി പ്രീഫെക്ട്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ആയിരക്കണക്കിന് ആളുകൾക്ക് മായാത്ത ഓർമ്മകളായി മാറിയ, പാപ്പാമാരുടെ , അവരുടെ യാത്രകളുടെ, അവരുടെ കൂടിക്കാഴ്ചകളുടെ അസാധാരണമായ ചിത്രങ്ങൾ ലോകമെമ്പാടും എത്തിച്ച പോൾ ആറാമൻ മുതൽ ലിയോ പതിനാലാമൻ വരെയുള്ള പാപ്പാമാരുടെ ഔദ്യോഗിക ഛായാഗ്രാഹകൻ, ഫ്രാഞ്ചെസ്‌കോ സ്‌ഫോർത്സ, നാല്പത്തിയെട്ടു വർഷങ്ങൾക്ക് ശേഷം ഔദ്യോഗികമായി വിരമിച്ചു.
ഒരിക്കലും ഒരു റിപ്പോർട്ടിലും, ഒരു പത്രത്തിന്റെ തലക്കെട്ടിലും പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും തന്നിൽ നിക്ഷിപ്തമായ കടമകളോട്, വിശ്വസ്തമായി നിലകൊള്ളുകയും, തന്റെ ക്യാമറയെ കൂട്ടായ്മയുടെ ഒരു ഉപകരണമാക്കി മാറ്റുകയും ചെയ്ത ഒരു വ്യക്തിയായിരുന്നു ഫ്രാഞ്ചെസ്‌കോ എന്ന് വത്തിക്കാന്റെ ആശയ വിനിമയ ഡികസ്റ്ററിയുടെ പ്രീഫെക്ട് ഡോ. പൗളോ റുഫിനി പറഞ്ഞു. തന്റെ കൈകളും, കണ്ണുകളും, എല്ലാറ്റിനുമുപരി, തന്റെ ഹൃദയവും തന്റെ ജോലിയിൽ ഉൾച്ചേർത്ത ഒരു വലിയ കലാകാരനാണ് അദ്ദേഹമെന്നും ഡോ . പൗളോ കൂട്ടിച്ചേർത്തു.
വാക്കുകൾക്ക് പറയാൻ കഴിയാത്ത കാര്യങ്ങൾക്ക് ചിത്രങ്ങൾ ഉപയോഗിച്ച് സാക്ഷ്യം വഹിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഒരു വിളിയെന്നും , ലോകത്തിലെ യേശുവിന്റെ സാന്നിധ്യത്തിന്റെ ഒരു ദൃശ്യ അടയാളം ചരിത്രത്തിൽ അവശേഷിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും, പ്രീഫെക്ട് അനുസ്മരിച്ചു. സഭയുടെ സൗന്ദര്യം, കാരുണ്യം, പ്രത്യാശ എന്നിവ എങ്ങനെ കാണാമെന്ന് ലോകത്തെ, ചിത്രങ്ങളിലൂടെ പഠിപ്പിച്ചതിന് പ്രീഫെക്ട് ഡോ. പൗളോ നന്ദി പ്രകാശിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: