തിരയുക

വത്തിക്കാൻ ബാങ്ക് കാര്യാലയം വത്തിക്കാൻ ബാങ്ക് കാര്യാലയം  

വത്തിക്കാൻ ബാങ്കിന്റെ കർദിനാൾ കമ്മീഷൻ പ്രസിഡന്റായി കർദിനാൾ ജൂസെപ്പെ പെത്രോക്കിയെ പാപ്പാ നിയമിച്ചു

വത്തിക്കാൻ ബാങ്കിന്റെ കർദിനാൾ കമ്മീഷൻ തലവനായിരുന്ന, കർദിനാൾ ഷോൺബോൺ സ്ഥാനമൊഴിയുന്നതോടെ, തത്‌സ്ഥാനത്തേക്ക് കർദിനാൾ ജൂസെപ്പെ പെത്രോക്കിയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു.

വത്തിക്കാൻ ന്യൂസ്

വത്തിക്കാൻ ബാങ്ക് എന്നറിയപ്പെടുന്ന, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി വർക്ക്സ് ഓഫ് റിലീജിയൻ (ഐഒആർ) കർദ്ദിനാൾമാരുടെ കമ്മീഷൻ പുതിയ പ്രസിഡന്റായി കർദിനാൾ ജൂസെപ്പെ പെത്രോക്കിയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. ഇറ്റലിയിലെ  അക്വിലയിലെ ആർച്ച് ബിഷപ്പ് എമറിറ്റസും 2020 മുതൽ കമ്മീഷൻ അംഗവുമാണ് കർദിനാൾ ജൂസെപ്പെ പെത്രോക്കി. പ്രായപരിധി കാരണം കമ്മീഷൻ അംഗമായും പ്രസിഡന്റായും വിരമിക്കുന്ന കർദ്ദിനാൾ ക്രിസ്റ്റോഫ് ഷോൺബോണിന്റെ സ്ഥാനത്തേക്കാണ് കർദിനാൾ ജൂസെപ്പെ പെത്രോക്കിയെ പാപ്പാ നിയമിച്ചത്.

പന്ത്രണ്ട് വർഷത്തെ ദൗത്യത്തിനിടയിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിഷ്കരണ പ്രക്രിയയുടെ നിർണായക ഘട്ടങ്ങളിൽ അദ്ദേഹം നൽകിയ വിലപ്പെട്ട മാർഗ്ഗനിർദ്ദേശത്തിനും, പിന്തുണയ്‌ക്കും, പ്രതിബദ്ധതയ്ക്കും കമ്മീഷന്റെ  പ്രസ്താവനയിൽ നന്ദി അറിയിച്ചു.

വർഷങ്ങളായി, പരിശുദ്ധ പിതാവിന്റെയും സാർവത്രിക സഭയുടെയും സേവനത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സുപ്രധാന വികസനങ്ങൾക്ക് താൻ നേരിട്ട് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും, കത്തോലിക്കാ ധാർമ്മികതയെയും സുതാര്യതയുടെയും സഹ-ഉത്തരവാദിത്തത്തിന്റെയും തത്വങ്ങളെയും പൂർണ്ണമായി മാനിച്ചുകൊണ്ട്, തുടർച്ചയായ പുരോഗതിയും സഹവർത്തിത്വ സഹകരണവും ലക്ഷ്യമിട്ട് ബോർഡുമായി ചേർന്ന് പ്രവർത്തനങ്ങളെ മുൻപോട്ടു കൊണ്ടുപോകുമെന്ന് കർദ്ദിനാൾ പെത്രോക്കി പറഞ്ഞു.

വത്തിക്കാൻ ബാങ്കിന്റെ പ്രവർത്തനങ്ങൾ പരിഷ്കരിക്കുന്നതിനുള്ള ദീർഘവും വെല്ലുവിളി നിറഞ്ഞതുമായ പ്രക്രിയയിലുടനീളം വിലമതിക്കാനാവാത്തതും നിരന്തരവും പ്രബുദ്ധവുമായ പിന്തുണയ്ക്ക് ഫ്രാൻസിസ് പാപ്പായ്ക്ക് കർദിനാൾ  നന്ദിയർപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 ഫെബ്രുവരി 2026, 10:32