തിരയുക

ആർച്ചുബിഷപ്പ് ലിയോപോൾദോ ജിരെല്ലി ആർച്ചുബിഷപ്പ് ലിയോപോൾദോ ജിരെല്ലി 

ആർച്ചുബിഷപ്പ് ലിയോപോൾദോ ജിരെല്ലി ക്രൊയേഷ്യയുടെ പുതിയ വത്തിക്കാൻ സ്ഥാനപതി

ഇന്ത്യയിലെയും. നേപ്പാളിലെയും വത്തിക്കാൻ സ്ഥാനപതിയായി സേവന കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്ന്, ആർച്ചുബിഷപ്പ് ലിയോപോൾദോ ജിരെല്ലിയെ ക്രൊയേഷ്യയുടെ പുതിയ വത്തിക്കാൻ സ്ഥാനപതിയായി, ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു.

വത്തിക്കാൻ ന്യൂസ്

കാപ്രിയുടെ സ്ഥാനിക മെത്രാൻ, എന്ന പദവി വഹിക്കുന്ന ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിരെല്ലിയെ,  ക്രൊയേഷ്യയുടെ പുതിയ വത്തിക്കാൻ സ്ഥാനപതിയായി, ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. ഇന്ത്യയിലും, നേപ്പാളിലും   വത്തിക്കാൻ സ്ഥാനപതിയായി സേവന കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നാണ്, അദ്ദേഹത്തിന് ഈ പുതിയ സേവന മേഖല നൽകിയിരിക്കുന്നത്. മുമ്പ് ഇസ്രായേലിലേക്കും സൈപ്രസിലേക്കും ന്യൂൺഷ്യോ ആയും ജറുസലേമിലേക്കും പലസ്തീനിലേക്കും അപ്പസ്തോലിക പ്രതിനിധിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയിൽ വിശുദ്ധ നാട്ടിലേക്ക് നിയോഗിക്കപ്പെട്ട ആർച്ച് ബിഷപ്പ് ജോർജിയോ ലിംഗുവയുടെ പിൻഗാമിയായിട്ടാണ്, ഇപ്പോൾ ആർച്ച് ബിഷപ്പ് ലിയോപോൾദോ, ക്രൊയേഷ്യയുടെ നൂൺഷ്യോ ആയി ചുമതലയേൽക്കുന്നത്. ഏഷ്യയിൽ അദ്ദേഹം സിംഗപ്പൂരിലേക്കുള്ള അപ്പസ്തോലിക്ന്യൂൺഷ്യോ, മലേഷ്യയിലേക്കും ബ്രൂണൈയിലേക്കുമുള്ള അപ്പസ്തോലിക പ്രതിനിധി, വിയറ്റ്നാമിലേക്കുള്ള നോൺ-റസിഡന്റ് പേപ്പൽ പ്രതിനിധി എന്നീ ചുമതലകളും, ആർച്ച് ബിഷപ്പ് ലിയോപോൾദോ നേരത്തെ വഹിച്ചിട്ടുണ്ട്.

1953 മാർച്ച് 13 ന് ബെർഗാമോ പ്രവിശ്യയിലെ പ്രെഡോറിൽ ജനിച്ച അദ്ദേഹം, 1978 ൽ പുരോഹിതനായി അഭിഷിക്തനായി. 2015 ഓഗസ്റ്റ് 14-ന്, പരിശുദ്ധ സിംഹാസനവും,  തെക്കുകിഴക്കൻ ഏഷ്യൻ രാജ്യവും തമ്മിലുള്ള കരാറിൽ ഒപ്പുവെക്കുന്നതിലും  അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 മാർച്ച് 2026, 13:01