തിരയുക

കമ്മീഷൻ അംഗങ്ങൾക്ക് പാപ്പാ സന്ദേശം നൽകുന്നു കമ്മീഷൻ അംഗങ്ങൾക്ക് പാപ്പാ സന്ദേശം നൽകുന്നു   (ANSA)

ദുരുപയോഗത്തിനു ഇരകളായവരെ ശ്രവിക്കാൻ തയ്യാറാവണം: പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള കമ്മീഷൻ

മാർച്ച് 16 മുതൽ 20 വരെ വത്തിക്കാനിൽ നടന്ന പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള കമ്മീഷന്റെ പ്ലീനറി അസ്സംബ്ലിയിൽ, ഇരകളുടെയും അതിജീവിച്ചവരുടെയും പങ്കാളിത്തം ശക്തിപ്പെടുത്തണമെന്നുള്ള അഭിപ്രായം ശക്തിപ്പെട്ടു.

വത്തിക്കാൻ ന്യൂസ്

പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള പീഡനങ്ങളിൽ നിന്ന് സംരക്ഷണം നൽകുവാനുള്ള നടപടിക്രമങ്ങളിൽ , ഇരകളുടെയും അതിജീവിച്ചവരുടെയും പങ്കാളിത്തം ശക്തിപ്പെടുത്തുക, വർഷാവസാനത്തോടെ പാപ്പായ്ക്ക് മുന്നിൽ അവതരിപ്പിക്കുന്ന സാർവത്രിക മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ആഗോള സംരക്ഷണ മാനദണ്ഡങ്ങൾ പരിഷ്കരിക്കുക, സഭയുടെ എല്ലാ തലങ്ങളിലുമുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നീ വിഷയങ്ങൾ, പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള കമ്മീഷന്റെ പ്ലീനറി അസ്സംബ്ലിയിൽ ചർച്ച ചെയ്യപ്പെട്ടു.

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ 2026 ലെ വസന്തകാല പ്ലീനറി കമ്മീഷൻ, മാർച്ച് 16 മുതൽ 20 വരെ വത്തിക്കാനിൽ വച്ചാണ് നടന്നത്. മാർച്ച് 16 ന് ലിയോ പതിനാലാമൻ പാപ്പാ, അസ്സംബ്ലിയിൽ സംബന്ധിക്കുന്നവർക്ക് പ്രത്യേക കൂടിക്കാഴ്ച അനുവദിച്ചിരുന്നു. സഭയുടെ സംരക്ഷണയിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ഓരോ കുട്ടിയുടെയും, കൗമാരക്കാരുടെയും, ദുർബലരായ വ്യക്തിയുടെയും കേന്ദ്ര ദൗത്യം പുനഃസ്ഥാപിക്കുന്നതിൽ ലിയോ പതിനാലാമൻ പാപ്പാ  നൽകിയ നേതൃത്വത്തിന് അഗാധമായ നന്ദി പ്രകടിപ്പിച്ചുകൊണ്ടാണ് അസ്സംബ്ലി ആരംഭിച്ചത്. സംസ്കാരവും സംരക്ഷണ ഘടനകളും ശക്തിപ്പെടുത്തുന്നതിൽ പ്രാദേശിക സഭകൾക്ക് സഹായങ്ങൾ നൽകുവാൻ കമ്മീഷന്റെ ദൗത്യത്തിന് സാധിക്കട്ടെയെന്നു പാപ്പാ ആശംസിച്ചിരുന്നു.

ആഗോള സംഘർഷങ്ങൾ കുട്ടികളെയും ദുർബല സമൂഹങ്ങളെയും  ദോഷകരമായി ബാധിക്കുമ്പോൾ, അവരെ ശ്രദ്ധയോടെ ശ്രവിക്കണമെന്നും, പരസ്പര സഹകരണത്തോടെയുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും, കമ്മീഷന്റെ പ്രസിഡന്റ് മോൺസിഞ്ഞോർ തിബോൾട്ട് വെർണി യോഗത്തിൽ ഊന്നിപ്പറഞ്ഞു. സഭയിലും, സമൂഹത്തിലും പ്രവർത്തിക്കുന്നവർക്കിടയിൽ മറയില്ലാത്തതും, സഹകരണപരവുമായ ഒരു മനോഭാവം വളർത്തേണ്ടതിന്റെ അടിയന്തിരാവസ്ഥ അംഗങ്ങൾ  എടുത്തു പറഞ്ഞു.

 ദുരുപയോഗത്തെക്കുറിച്ചുള്ള സമീപകാല മാധ്യമ റിപ്പോർട്ടുകൾ, ഇരകളും അതിജീവിച്ചവരും അനുഭവിച്ച അഗാധമായ ബുദ്ധിമുട്ടുകളുടെയും,  സഭയ്ക്കുള്ളിൽ അത്തരം ബുദ്ധിമുട്ടുകൾക്ക്  കാരണമായ ഗുരുതരമായ പരാജയങ്ങളുടെയും വേദനാജനകമായ ഓർമ്മപ്പെടുത്തലാണെന്ന്  കമ്മീഷൻ എടുത്തു പറഞ്ഞു.  ഈ യാഥാർത്ഥ്യങ്ങളെ ദുഃഖത്തോടെയും ഗൗരവത്തോടെയും കേൾക്കാനും. ഇരകളെ  അനുഗമിക്കാനും, അവരുടെ  സംരക്ഷണം, ഉത്തരവാദിത്തം, സുതാര്യത, പരിചരണം എന്നിവ സഭയുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ സഹായിക്കാനുമുള്ള പ്രതിബദ്ധത പ്രോത്സാഹിപ്പിക്കുവാനും കമ്മീഷൻ ഊന്നൽ കൊടുക്കുന്നു.

ആഗോളതലത്തിൽ പ്രായപൂർത്തിയാകാത്തവർക്കും ദുർബലരായ വ്യക്തികൾക്കും എതിരായ ഓൺലൈൻ ദുരുപയോഗത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ, ഡിജിറ്റൽ സംരക്ഷണം ഒരു അടിയന്തര മുൻഗണനയായിരിക്കണമെന്നുള്ള ലിയോ പതിനാലാമൻ പാപ്പായുടെ ആഹ്വാനവും കമ്മീഷൻ ചർച്ച ചെയ്‌തു. സുവിശേഷ മൂല്യങ്ങളിലും പ്രൊഫഷണൽ മാനദണ്ഡങ്ങളിലും അധിഷ്ഠിതമായ സ്ഥിരമായ സുരക്ഷാ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് പ്രാദേശിക സഭകൾക്ക് പ്രായോഗികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനുള്ള പ്രതിബദ്ധതയും  കമ്മീഷൻ ചർച്ച ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 മാർച്ച് 2026, 09:20