തിരയുക

ആർച്ച്ബിഷപ് എത്തൊറേ ബലസ്ത്രേറോ ആർച്ച്ബിഷപ് എത്തൊറേ ബലസ്ത്രേറോ 

നിർമ്മിത ബുദ്ധിയുടെ ഉപയോഗം ഉത്തവാദിത്വപൂർണ്ണമായിരിക്കണം: ആർച്ച്ബിഷപ് ബാലസ്ത്രേറോ

2026 ജൂലൈ 6, 7 തീയതികളിൽ, ജനീവയിൽ നടന്ന നിർമ്മിത ബുദ്ധിയുടെ ഭരണ നിർവഹണത്തെക്കുറിച്ചുള്ള ആഗോള സംഭാഷണത്തിന്റെ ആദ്യ യോഗത്തിൽ, ജനീവയിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ് എത്തൊറേ ബലസ്ത്രേറോ പ്രസ്താവന നടത്തി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

നിർമ്മിത ബുദ്ധിയുടെ ആവിർഭാവത്തോടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്ന ഒരു യുഗകാല പരിവർത്തനത്തിലൂടെയാണ് നാം ജീവിക്കുന്നതെന്ന് എടുത്തു പറഞ്ഞുകൊണ്ട്, 2026 ജൂലൈ 6, 7 തീയതികളിൽ, ജനീവയിൽ നടന്ന  നിർമ്മിത ബുദ്ധിയുടെ ഭരണ നിർവഹണത്തെക്കുറിച്ചുള്ള  ആഗോള സംഭാഷണത്തിന്റെ  ആദ്യ യോഗത്തിൽ, ജനീവയിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ് എത്തൊറേ ബലസ്ത്രേറോ പ്രസ്താവന നടത്തി.  സമൂഹത്തിലെ ഈ മാറ്റങ്ങൾക്ക് അനുസരണം, ആനുപാതികമായ ഒരു രാഷ്ട്രീയ പ്രതികരണം ആവശ്യമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

എന്നാൽ ഈ പ്രതികരണം, നിർമ്മിത ബുദ്ധിയെ തടസപ്പെടുത്തുന്നതിനു അല്ലെന്നും, മറിച്ച്, എല്ലാ മനുഷ്യരുടെയും ദൈവം നൽകിയ അനിഷേധ്യമായ അന്തസ്സിനെയും പൊതുനന്മയെയും മാനിച്ചുകൊണ്ട്, മുഴുവൻ മനുഷ്യരാശിയുടെയും സേവനത്തിനായി, വിശാലമായ ഒരു ചക്രവാളത്തിലേക്ക് സാങ്കേതിക പുരോഗതി അർത്ഥവത്തായി നയിക്കപ്പെടുന്നുവെന്നുവെന്നു ഉറപ്പു വരുത്തുന്നതാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

നിർമ്മിത ബുദ്ധിയുടെ ഉപയോഗം ഉത്തവാദിത്വപൂർണ്ണമായിരിക്കണമെന്നു ഓർമ്മപ്പെടുത്തിക്കൊണ്ട്, ഓരോ നിർണായക തിരഞ്ഞെടുപ്പും മനുഷ്യന്റെ മേൽനോട്ടത്തിന് വിധേയമായിരിക്കണമെന്നും അടിവരയിട്ടു. പൂർണ്ണമായ ധാർമ്മിക കാര്യകാരണബന്ധം വ്യക്തിയെ ആശ്രയിച്ചാണെന്നതിനാൽ, മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാനും പൊതുനന്മയ്ക്ക് യഥാർത്ഥത്തിൽ സേവനം നൽകാനും നിർമ്മിത ബുദ്ധിയെ ഉപയോഗപ്പെടുത്തുമ്പോൾ, , അതിന്റെ ഉപയോഗത്തിനുള്ള ഉത്തരവാദിത്തം മനുഷ്യ തീരുമാനമെടുക്കുന്നവരിൽ തന്നെ നിക്ഷിപ്തമായിരിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ ചാക്രിക ലേഖനമായ 'മഞ്ഞീഫിക്ക ഉമാനിത്താസ്'ലെ വാക്കുകളും ആർച്ചുബിഷപ്പ് ഉദ്ധരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

08 ജൂലൈ 2026, 10:23