തിരയുക

കർദിനാൾ ഒസ്വാൾഡ് ഗ്രെഷ്യസ് കർദിനാൾ ഒസ്വാൾഡ് ഗ്രെഷ്യസ്  

ഏഷ്യൻ മെത്രാൻ സമിതി സമ്മേളനത്തിന് പാപ്പായുടെ പ്രതിനിധി

ഏഷ്യയിലെ കത്തോലിക്കാ സഭയുടെ വിവിധ റീത്തുക്കളിൽ നിന്നുള്ള മെത്രാന്മാരുടെ പ്ലീനറി സമ്മേളനത്തിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ പ്രത്യേക പ്രതിനിധിയായി, ഇന്ത്യയിലെ ബോംബെ അതിരൂപതയുടെ മുൻ അധ്യക്ഷൻ, കർദിനാൾ ഒസ്വാൾഡ് ഗ്രെഷ്യസിനെ, പാപ്പാ നിയമിച്ചു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ജൂലൈ മാസം 20 മുതൽ  26 വരെ, ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ വച്ച് നടക്കുന്ന, ഏഷ്യയിലെ  മെത്രാൻസമിതികളുടെ ഫെഡറേഷന്റെ പന്ത്രണ്ടാമത് പ്ലീനറി അസംബ്ലിക്ക്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ പ്രത്യേക  പ്രതിനിധിയായി, ഇന്ത്യയിലെ ബോംബെ അതിരൂപതയുടെ മുൻ അധ്യക്ഷൻ, കർദിനാൾ ഒസ്വാൾഡ് ഗ്രെഷ്യസിനെ, പാപ്പാ നിയമിച്ചു. വിവിധ റീത്തുകളിൽ നിന്നുമായി, നൂറ്റിയിരുപതോളം ആളുകളാണ്, അസ്സെംബ്ലിയിൽ പങ്കെടുക്കുന്നത്.

തദവസരത്തിൽ, ആർച്ചുബിഷപ്പിന്‌ കൈമാറിയ തന്റെ സന്ദേശത്തിൽ, ഏഷ്യൻ സഭകളുടെ വിശ്വാസ തീക്ഷ്ണതയെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു. സമൂഹത്തിൽ തഴയപ്പെടുന്ന, ദരിദ്രർ, രോഗികൾ, കുടിയേറ്റക്കാർ, കുട്ടികൾ എന്നിവരെ മൂലക്കല്ലുകളാക്കി മാറുമ്പോഴാണ് ഏവർക്കും ആഥിത്യമരുളുന്നു ഒരു വീട് സ്ഥാപിക്കുവാൻ സാധിക്കുന്നതെന്നും, അവിടെ, കാരുണ്യവും സത്യവും കണ്ടുമുട്ടുകയും നീതിയും സമാധാനവും ആലിംഗനം ചെയ്യുമെന്നും പാപ്പാ എടുത്തു പറഞ്ഞു.

ഈ ലോകത്തിന്റെ അനുരൂപതയിൽ,  ബാബിലോണിന്റെ ശില്പികളാകാതെ, കൂട്ടായ്മയുടെ നിർമ്മാതാക്കളാകുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. അജപാലനപരവും പിതൃതുല്യവുമായ ഹൃദയത്തോടെ, മറ്റൊരു ബാബിലോൺ നിർമ്മിക്കുന്ന ജോലി നിർത്താനും യഥാർത്ഥ നന്മ കെട്ടിപ്പടുക്കാൻ ശക്തികൾ ഒന്നിക്കാനും മെത്രാന്മാരുടെ കൂട്ടായ്മകൾക്ക് സാധിക്കട്ടെയെന്ന ആശംസയും പാപ്പാ നൽകി.

ഇക്കാര്യത്തിൽ, ഏഷ്യയിലെ സഭ സമൃദ്ധമായ ഫലങ്ങൾ പുറപ്പെടുവിക്കുമെന്നതു ഉറപ്പാണെന്നും പാപ്പാ, ആർച്ചുബിഷപ്പിനുള്ള നിയമന കത്തിൽ എടുത്തു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

11 ജൂലൈ 2026, 13:13