തിരയുക

യൂറോപ്യൻ മെത്രാൻ സമിതി യൂറോപ്യൻ മെത്രാൻ സമിതി  

ഗർഭച്ഛിദ്രം നിയമവിധേയമാക്കുന്നതിനെതിരെ പ്രസ്താവന നടത്തി യൂറോപ്യൻ മെത്രാൻ സമിതി

യൂറോപ്യൻ മൗലികാവകാശങ്ങളുടെ പ്രമാണരേഖയിൽ ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഉൾപ്പെടുത്തുന്നതിനുള്ള പ്രമേയം അംഗീകരിക്കുന്നതിനുള്ള വോട്ടെടുപ്പ് ഏപ്രിൽ മാസം പതിനൊന്നാം തീയതി നടത്താനിരിക്കെ, യൂറോപ്യൻ മെത്രാൻ സമിതി മേൽപ്പറഞ്ഞ നീക്കത്തിനെതിരെ പ്രസ്താവന ഇറക്കി.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

യൂറോപ്യൻ മൗലികാവകാശങ്ങളുടെ പ്രമാണരേഖയിൽ ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഉൾപ്പെടുത്തുന്നതിനുള്ള പ്രമേയം അംഗീകരിക്കുന്നതിനുള്ള വോട്ടെടുപ്പ് ഏപ്രിൽ മാസം പതിനൊന്നാം തീയതി നടത്താനിരിക്കെ, യൂറോപ്യൻ മെത്രാൻ സമിതി മേൽപ്പറഞ്ഞ നീക്കത്തിനെതിരെ പ്രസ്താവന ഇറക്കി. അതിൽ, സ്ത്രീകളുടെ ഉന്നമനവും അവരുടെ അവകാശങ്ങളും ഗർഭഛിദ്രം അംഗീകരിച്ചുകൊണ്ട് നേടിയെടുക്കാനുള്ളതല്ല എന്നു അടിവരയിട്ടു.

സ്ത്രീകൾക്ക് തങ്ങളുടെ മാതൃത്വം, സമൂഹത്തിനും, വ്യക്തിപരമായും നൽകപ്പെട്ട ഒരു അമൂല്യ ദാനമെന്ന നിലയിൽ  സ്വാതന്ത്ര്യത്തോടെ ജീവിക്കുവാൻ സാധിക്കുന്ന ഒരു യൂറോപ്പിനുവേണ്ടിയാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് പ്രസ്താവനയിൽ മെത്രാന്മാർ പറഞ്ഞു. ഗർഭച്ഛിദ്രം ഒരിക്കലും മൗലികാവകാശമാകില്ല. ജീവിക്കാനുള്ള അവകാശമാണ്

മറ്റെല്ലാ മനുഷ്യാവകാശങ്ങളുടെയും അടിസ്ഥാനഘടകമെന്നും പ്രസ്താവനയിൽ എടുത്തു പറഞ്ഞു. വ്യത്യസ്ത സംസ്കാരങ്ങളെയും പാരമ്പര്യങ്ങളെയും മാനിക്കുവാൻ യൂറോപ്യൻ  യൂണിയന് ബാധ്യസ്ഥത ഉണ്ടെന്നും, ഇത്തരത്തിലുള്ള പ്രത്യയശാസ്ത്രവും ആശയങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് തെറ്റാണെന്നും മെത്രാന്മാർ പറഞ്ഞു.

സംസ്കാരങ്ങളുടെ വൈവിധ്യം, യൂറോപ്പിലെ ജനങ്ങളുടെ പാരമ്പര്യങ്ങൾ, ഭരണഘടനാ പാരമ്പര്യങ്ങൾ,  അന്താരാഷ്ട്ര ബാധ്യത എന്നിവയ്ക്ക് ഊന്നൽ നൽകണമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 April 2024, 12:14