തിരയുക

ഗാസയിൽ കുട്ടികൾ ഗാസയിൽ കുട്ടികൾ   (AFP or licensors)

ഗാസയിൽ നിരവധി കുട്ടികൾ കൊല്ലപ്പെട്ടു

ഇസ്രായേൽ- പലസ്തീൻ സംഘർഷത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന ഗാസയിൽ കുട്ടികളുടെ ജനസംഖ്യയിൽ രണ്ടു ശതമാനത്തിലധികം പേർ കൊല്ലപ്പെട്ടതായി കുട്ടികളെ സംരക്ഷിക്കുക എന്ന സംഘടനാ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഇസ്രായേൽ- പലസ്തീൻ സംഘർഷത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന ഗാസയിൽ കുട്ടികളുടെ ജനസംഖ്യയിൽ രണ്ടു ശതമാനത്തിലധികം പേർ കൊല്ലപ്പെട്ടതായി കുട്ടികളെ സംരക്ഷിക്കുക എന്ന സംഘടനാ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ആറുമാസത്തിനിടയിലാണ് ഇത്രയധികം കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടതെന്നതും ഏറെ ഞെട്ടലുളവാകുന്നു. ഏകദേശം 26,000 ലധികം കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടിട്ടുള്ളത്. തുടർച്ചയായ യുദ്ധസാഹചര്യം  ആരോഗ്യസംരക്ഷണ സംവിധാനത്തിന് ഏറെ വെല്ലുവിളികൾ ഉയർത്തുന്നതായും സംഘടന എടുത്തു പറഞ്ഞു.

ബോംബേറിൽ നിരവധി കുഞ്ഞുങ്ങൾക്കാണ് കാലുകളും കൈകളും നഷ്ടപ്പെട്ടിട്ടുള്ളത്. ഒക്ടോബറിൽ നടന്ന ഹമാസ് ആക്രമണത്തിന് ശേഷം തുടരുന്ന യുദ്ധസാഹചര്യം, വിദ്യാഭ്യാസ സംവിധാനങ്ങളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഏകദേശം 90 ശതമാനത്തിലധികം വിദ്യാലയങ്ങളാണ് ഷെല്ലാക്രമണത്തിൽ നശിപ്പിക്കപ്പെട്ടത്.

കുട്ടികളുടെ അവകാശങ്ങൾക്കു നേരെയുള്ള ഗുരുതരമായ ലംഘനമാണിതെന്ന് സംഘടന ചൂണ്ടിക്കാട്ടി. നിരവധി അധ്യാപകരും അക്രമങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ബോംബുകൾ, മരണങ്ങൾ, പട്ടിണി എന്നിവ മൂലമുണ്ടാകുന്ന വൈകാരിക സമ്മർദ്ദം കുട്ടികളെ കൂടുതൽ ദുർബലരാക്കുന്നു. അതിജീവിച്ചവർക്കു പോലും ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യമാണ് ഗാസയിൽ ഉടലെടുത്തിരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 April 2024, 12:48