തിരയുക

ഗാസയിലെ സംഘർഷ ഭൂമി. ഗാസയിലെ സംഘർഷ ഭൂമി.  (AFP or licensors)

ഗാസയിലെ കുട്ടികളെക്കുറിച്ച് യുണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സലിന്റെ പ്രസ്താവന

എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച പ്രസ്താവന പ്രകാരം, ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം 13,000-ത്തിലധികം കുട്ടികളുടെ ജീവൻ അപഹരിക്കുകയും അതിനെക്കാൾ അനവധി പേരെ പരിക്കേൽപ്പിക്കുകയും ചെയ്തു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഗാസയിലെ സംഘർഷത്തിൽ വീടുകളും, സ്കൂളുകളും, ആശുപത്രികളും തകർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കി. അധ്യാപകർ, ഡോക്ടർമാർ മുൻ മാനുഷീക സഹായങ്ങൾ നൽകുന്ന പ്രവർത്തകർക്കുവരെ ദാരുണമായി ജീവൻ നഷ്ടപ്പെട്ടു. ക്ഷാമം വിദൂരത്തല്ല. നാശത്തിന്റെ അളവും വേഗതയും സത്യത്തിൽ ഭയാനകമാണ്. കുട്ടികളുടെ ജീവൻ സംരക്ഷിക്കാൻ അടിയന്തര വെടിനിർത്തൽ ഉൾപ്പെടെയുള്ള നടപടികൾ അനിവാര്യമാണ്.

കൂടാതെ, ഗാസയിൽ ബന്ദികളാക്കിയ കഫീർ, ഏരിയൽ എന്നീ രണ്ട് കുട്ടികളുടെ ദുരവസ്ഥ 180 ദിവസത്തിലേറെയായി വേദനാജനകമായി തുടരുന്നു. ഈ കുട്ടികൾ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ്. ഇപ്പോഴും തടവിലാക്കപ്പെട്ടിരിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവരുടെ മോചനത്തിനായി ജനങ്ങൾ കൊതിക്കുന്നു. എല്ലാ ബന്ദികളെയും കാലതാമസം കൂടാതെ മോചിപ്പിക്കേണ്ടത് നിർണ്ണായകമാണ്.

ഗാസയിലെ പ്രതിസന്ധി രൂക്ഷമാകുമ്പോൾ, സമാധാനം കൊണ്ടുവരുന്നതിനും സംഘർഷത്തിന്റെ ഏറ്റവും ദുർബ്ബലരായ ഇരകളിൽപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങൾ അന്താരാഷ്ട്ര സമൂഹം തീവ്രമാക്കണം. നിരപരാധികളുടെ ജീവൻ നഷ്‌ടപ്പെടുന്നത് തടയാനും ഗാസയിലെ കുട്ടികളുടെ ദുരിതം ലഘൂകരിക്കാനും നിർണായക നടപടിയുടെ അടിയന്തിര ആവശ്യകതയ്ക്ക് അടിവരയിടുന്നുവെന്ന് യുണിസെഫ് ഡയറക്ടർ ജനറൽ അറിയിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 April 2024, 13:11