തിരയുക

ലൗദാത്തൊ സീ  ഗ്രാമത്തിൻറെ ഒരു ദൃശ്യം, കാസ്തെൽ ഗന്തോൾഫൊയിൽ ലൗദാത്തൊ സീ ഗ്രാമത്തിൻറെ ഒരു ദൃശ്യം, കാസ്തെൽ ഗന്തോൾഫൊയിൽ  (AFP or licensors)

സൃഷ്ടിയുടെ സംരക്ഷണത്തെ അധികരിച്ച് ഒരു സമ്മേളനം!

യൂറോപ്പിലെ മെത്രാൻസംഘങ്ങളുടെ സമിതിയുടെ കീഴിലുള്ള സൃഷ്ടി സംരക്ഷണ വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 19-21 വരെ കാസ്തൽ ഗന്തോൾഫൊയിൽ സൃഷ്ടിയുടെ സംരക്ഷണ സമ്മേളനം നടക്കും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സൃഷ്ടിയുടെ സംരക്ഷണത്തെ അധികരിച്ച് ഒരു സമ്മേളനം റോമിനടുത്തുള്ള കാസ്തെൽ ഗന്തോൾഫൊയിൽ നടക്കും.

സെപ്റ്റംബർ 19-21 വരെ തീയതികളിലായിരിക്കും യൂറോപ്പിലെ മെത്രാൻസംഘങ്ങളുടെ സമിതിയുടെ കീഴിലുള്ള സൃഷ്ടി സംരക്ഷണ വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ ഈ സമ്മേളനം അരങ്ങേറുക.

“ലൗദാത്തൊ സീ”: പരിവർത്തനവും പ്രതിബദ്ധതയും- എന്നതാണ് ഈ സമ്മേളനത്തിൻറെ വിചിന്തന പ്രമേയം. ഫ്രാൻസീസ് പാപ്പായുടെ ചാക്രികലേഖനമായ “ലൗദാത്തൊ സീ”യുടെ പത്താം വാർഷികവും ഈ സമ്മേളനത്തിൽ അനുസ്മരിക്കപ്പെടും.

യൂറോപ്പിലെ മെത്രാൻസംഘങ്ങളുടെ സമിതിയിൽ സൃഷ്ടിയുടെ സംരക്ഷണച്ചുമതലയുള്ള വിഭാഗങ്ങളുടെ ദേശീയ ഉത്തരവാദിത്വം പേറുന്നവരും മെത്രാന്മാരും ഉൾപ്പടെ നിരവധിപ്പേർ ഇതിൽ പങ്കുകൊള്ളും.

സഭയുടെ പാരിസ്ഥിതിക അജപാലന ദൗത്യം നമ്മുടെ പൊതുഭവനത്തിൻറെ സംരക്ഷണച്ചുമതല തുടങ്ങിയവയെക്കുറിച്ചുള്ള ആശയങ്ങൾ സമ്മേളനത്തിൽ പങ്കുവയ്ക്കപ്പെടും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 സെപ്റ്റംബർ 2025, 12:33