തിരയുക

മലാവിയിൽ മേരിസ് മീൽസ് പദ്ധതി മലാവിയിൽ മേരിസ് മീൽസ് പദ്ധതി  

മരിയൻ ഭക്ഷ്യവിതരണപദ്ധതി; പാവങ്ങളായ മൂന്നു ദശലക്ഷം കുട്ടികൾക്ക് ഭക്ഷണം നൽകുന്നു

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ ബാധിച്ചതും, കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയും, സംഘർഷത്തിന്റെ അനന്തരഫലങ്ങളും നിറഞ്ഞതുമായ പ്രദേശങ്ങളിൽ താമസിക്കുന്ന 3 ദശലക്ഷത്തിലധികം കുട്ടികൾക്ക് മരിയൻ ഭക്ഷ്യവിതരണപദ്ധതി വഴിയായി ഓരോ ദിവസവും ഒരുനേരത്തെ ഭക്ഷണം നൽകുക എന്ന സുപ്രധാന നേട്ടം കൈവരിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

മലാവിയിലെ രണ്ട് പ്രൈമറി സ്കൂളുകളിലെ ഏകദേശം 200 കുട്ടികൾക്ക് സ്കൂൾ ഭക്ഷണം നൽകിക്കൊണ്ട് ആരംഭിച്ച മേരിസ് മീൽസ് (മരിയൻ) ഭക്ഷ്യപദ്ധതി, ഇന്ന് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ ബാധിച്ചതും, കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയും, സംഘർഷത്തിന്റെ അനന്തരഫലങ്ങളും നിറഞ്ഞതുമായ പ്രദേശങ്ങളിൽ താമസിക്കുന്ന 3 ദശലക്ഷത്തിലധികം കുട്ടികൾക്ക് ഭക്ഷണം നൽകുവാൻ സാധിക്കുന്നുവെന്നതിന്റെ ചാരിതാർഥ്യത്തിലാണ്.

മലാവി, ഹെയ്തി, സാംബിയ, സിംബാവെ, ദക്ഷിണ സുഡാൻ, എത്യോപ്യ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും ഭക്ഷണം വിതരണം ചെയ്യുന്നത്. ഇത്രയധികം കുട്ടികൾക്ക് ഭക്ഷണം നൽകുവാൻ സാധിക്കുന്നുവെന്ന സംതൃപ്തി നിലനിൽക്കുമ്പോഴും, ഇനിയും പതിനായിരക്കണക്കിന് കുട്ടികൾ പട്ടിണി കിടക്കുകയും സ്കൂളിൽ നിന്ന് പുറത്തുപോകുകയും ചെയ്യുന്നു എന്ന  അവസ്ഥ വേദനിപ്പിക്കുന്നതാണെന്നു മേരിസ് മീൽസ് സ്ഥാപകൻ മാഗ്നസ് മക്ഫാർലെയ്ൻ-ബാരോ പങ്കുവച്ചു. ആവശ്യത്തിലധികം ഭക്ഷണം ഉൽപാദിപ്പിക്കുന്ന ഒരു ലോകത്ത്, ആയിരക്കണക്കിന് കുട്ടികൾ ഇന്നും ഭക്ഷണത്തിനു വേണ്ടി കൊതിയോടെ കാത്തിരിക്കുന്നുവെന്ന വസ്തുത മറന്നുപോകരുതെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

മലാവിയിൽ നിലനിൽക്കുന്ന ഈ ഭക്ഷ്യക്ഷാമം നിരവധി കുട്ടികൾ സ്‌കൂളുകളിൽ നിന്ന് പുറത്തുപോകുവാനും, ബാലവേല ചെയ്യുവാനും നിർബന്ധിക്കുന്നുവെന്ന യാഥാർഥ്യത്തിൽ നിന്നുമാണ് ഈ ഭക്ഷ്യപദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ ഭക്ഷ്യവിതരം പദ്ധതി വഴിയായി കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഒരു വലിയ പിന്തുണയാണ് സംരംഭം നൽകുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 സെപ്റ്റംബർ 2025, 13:03