നൈജീരിയയിൽ ജിഹാദി ആക്രമണം ജനജീവിതത്തിന് ഭീഷണി ഉയർത്തുന്നു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
നൈജീരിയയുടെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ചും അതിർത്തി ഗ്രാമങ്ങളിൽ പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചും, വീടുകൾ കൊള്ളയടിച്ചും, മോഷണം നടത്തിയും, മനുഷ്യരെ കടത്തിയും, ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ജിഹാദി ആക്രമണങ്ങൾ ജനജീവിതം ദുസ്സഹമാക്കിയെന്നും, അജപാലന പ്രവർത്തനങ്ങൾക്ക് നിരന്തരം ഭീഷണിയാണെന്നും, എൻഡാലി രൂപതയുടെ മെത്രാൻ, മോൺസിഞ്ഞോർ മാർട്ടിൻ ആഡ്‌ജോ മോമോനി ഫീദെസ് വാർത്ത ഏജൻസിയോട് പ്രതികരിച്ചു. കഴിഞ്ഞ മാസം, മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു കത്തോലിക്കാ തട്ടിക്കൊണ്ടുപോയെന്നും, എന്നാൽ പിന്നീട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് അദ്ദേഹത്തെ വിട്ടയച്ചതെന്നും മോൺസിഞ്ഞോർ മാർട്ടിൻ പറഞ്ഞു.
ഗ്രാമങ്ങളിലെ അജപാലന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഞങ്ങൾ നിർബന്ധിതരായെന്നും, വിശ്വാസികൾക്ക് ജീവന് വരെ ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ വൈകുന്നേരങ്ങളിലെ സഭാപ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. ബോക്കോ ഹറാം ഭീകര സംഘടനയുടെ ഭാഗമായിട്ടാണ് ഈ ജിഹാദികൾ പ്രവർത്തിക്കുന്നത്. സാമ്പത്തികമാണ് പ്രധാനമായും ഈ അക്രമങ്ങളുടെ പിന്നിലുള്ള ലക്ഷ്യം.
മിഷനറി പ്രവർത്തനങ്ങൾ തീക്ഷ്ണമായി നടന്ന ഒരു മേഖലയാണിതെന്നും, എന്നാൽ ഇവരുടെ നിരന്തര ഭീഷണികൾ മൂലം യാത്രയൊരു പ്രവർത്തനങ്ങളും നടത്തുവാൻ സാധിക്കുന്നില്ലെന്നും ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. നൈജീരിയൻ ഗ്രൂപ്പുകൾക്ക് പുറമേ, ബുർക്കിന ഫാസോയിൽ നിന്നും നൈജറിൽ നിന്നും ഉത്ഭവിക്കുന്ന ജിഹാദി സംഘടനകളും ബെനിനിൽ പ്രവർത്തിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: